ജില്ലയിൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്രതിദിനം 35 ല​ക്ഷം രൂ​പ ​ന​ഷ്ടം; 90 സ​ർ​വീ​സു​ക​ളു​ള്ള കോട്ടയം ഡിപ്പോയ്ക്ക് നഷ്ടം 10 ലക്ഷം രൂപ

കോ​ട്ട​യം: മാ​ർ​ച്ച് 23 മു​ത​ൽ ഓ​ട്ടം നി​ല​ച്ച​തോ​ടെ ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്ര​തി​ദി​ന വ​രു​മാ​ന​ന​ഷ്ടം 35 ല​ക്ഷം രൂ​പ. ഇ​ന്ന​ലെ വ​രെ 10 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു വി​വി​ധ ഡി​പ്പോ​ക​ളി​ലു​ള്ള​ത്. 90 സ​ർ​വീ​സു​ക​ളു​ള്ള കോ​ട്ട​യം ഡി​പ്പോ​യി​ൽ ദി​വ​സം 10 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ക​ള​ക്‌​ഷ​ൻ.

പാ​ലാ, ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​ക​ളി​ൽ അ​ഞ്ചു ല​ക്ഷം വീ​തം ദി​വ​സ​ന​ഷ്ടം. എ​രു​മേ​ലി, പൊ​ൻ​കു​ന്നം, വൈ​ക്കം, ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​ക​ൾ​ക്ക് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ ദി​വ​സ​വും വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു.

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് 15 ദി​വ​സം മു​ൻ​പു മു​ത​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വു​മൂ​ലം 40 ശ​ത​മാ​നം വ​രെ സ​ർ​വീ​സു​ക​ൾ വി​വി​ധ ഡി​പ്പോ​ക​ളി​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ 15 കോ​ടി രൂ​പ​യോ​ളം കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഡി​പ്പോ​ക​ളി​ൽ ഏ​താ​നും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ​മാ​ർ ബ​സു​ക​ൾ ഇ​ട​യ്ക്കി​ടെ സ്റ്റാ​ർ​ട്ട് ചെ​യ്തി​ടു​ന്ന​ത​ല്ലാ​തെ വ​ർ​ക്ക് ഷോ​പ്പു​ക​ൾ അ​ട​ച്ച​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ക്കു​ന്നി​ല്ല.

ഇ​ന്‍റ​ർ സ്റ്റേ​റ്റ് സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ ബ​സു​ക​ളെ​ല്ലാം അ​താ​ത് ഡി​പ്പോ​ക​ളി​ൽ ലോ​ക്ക് ഡൗ​ണി​നു മു​ൻ​പു​ത​ന്നെ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ണ്ട്.

വ​രും​മാ​സ​ങ്ങ​ളി​ൽ ശ​ന്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ദി​വ​സ​ക്കൂ​ലി​യി​ൽ ജോ​ലി ചെ​യ്യു​ന്ന എം​പാ​ന​ൽ ജീ​വ​ന​ക്കാ​ർ​ക്ക് യാ​തൊ​രു വേ​ത​ന​വും ല​ഭി​ക്കി​ല്ല.

Related posts

Leave a Comment