കോട്ടയം: ചിങ്ങവനത്ത് നിന്നു പിടിയിലായ വ്യാജ വാറ്റുകാരൻ ചാരായം വില്പന നടത്തിയിരുന്നത് ലിറ്ററിനു 1000 രൂപയ്ക്കാണെന്ന് പോലീസ്. കുറിച്ചി എസ് പുരം പുലിക്കുഴിഭാഗത്ത് വാഴത്തോട്ടത്തിൽ ബിബിൻ കുമാറാ (35) ണു പിടിയിലായത്.
15 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. കോടയും വാറ്റ് ഉപകരണങ്ങളും മണ്ണിൽ കുഴികൾ ഉണ്ടാക്കിയശേഷം അവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.
അതിനുശേഷം കുഴികൾ കരിയില കൊണ്ടും പുല്ലു കൊണ്ടു മറച്ചിരിക്കുകയായിരുന്നു. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നതനുസരിച്ച് ഇയാൾ രഹസ്യമായി ചാരായം എത്തിച്ചു നല്കുകയാണു ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, എസ്. അരുണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.