ധനസ്ഥിതി മോശം! നിര്‍വചിക്കാത്ത കുറ്റങ്ങള്‍ക്കു പിഴ നിശ്ചയിച്ചു; പൊതുസ്ഥലത്തു മലമൂത്ര വിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴ; മറ്റ് പ്രധാന ശിക്ഷകള്‍ രൂപയില്‍…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തുസ്ഥ​​​ല​​​ത്തെ മ​​​ല​​​മൂ​​​ത്ര വി​​​സ​​​ർ​​​ജ​​നം അ​​​ട​​​ക്കം നി​​​ര്‍​വ​​​ചി​​​ക്കാ​​​ത്ത ഗു​​​രു​​​ത​​​ര​​​മ​​​ല്ലാ​​​ത്ത കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍​ക്കു പി​​​ഴശി​​​ക്ഷ നി​​​ശ്ച​​​യി​​​ച്ചു കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ട് ച​​​ട്ട​​​ത്തി​​​ല്‍ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ സ്വ​​​ഭാ​​​വം അ​​​നു​​​സ​​​രി​​​ച്ചു 500 മു​​​ത​​​ല്‍ 5,000 വരെ രൂ​​​പയാ​​​ണു പി​​​ഴ ഈ​​​ടാ​​​ക്കു​​​ക.

കോ​​​മ്പ​​​ൗണ്ടിം​​​ഗ് ഫീ​​​സ് 1,000 രൂ​​​പ വ​​​രെ​​​യു​​​ള്ള പി​​​ഴ സ്റ്റേ​​​ഷ​​​ന്‍ ഹൗ​​​സ് ഓ​​​ഫീസ​​​ര്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ എ​​​സ്ഐ റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും അ​​​തി​​​നു മു​​​ക​​​ളി​​​ല്‍ 5,000 രൂ​​​പ വ​​​രെ​​​യു​​​ള്ള പി​​​ഴ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ര്‍​ക്കും ഈ​​​ടാ​​​ക്കി കേ​​​സ് രാ​​​ജി​​​യാ​​​ക്കാം. ഈയിടെ കൊ​​​ണ്ടു​​​വ​​​ന്ന എ​​​പ്പി​​​ഡ​​​മി​​​ക് ഡിസീ​​​സ് ഓ​​​ര്‍​ഡി​​​ന​​​ന്‍​സി​​​ന്‍റെകൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ധ​​​ന​​​സ്ഥി​​​തി മോ​​​ശ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സി​​​നു കൂ​​​ടു​​​ത​​​ല്‍ ഇനങ്ങളിൽ പി​​​ഴ ഈ​​​ടാ​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​ന്ന​​ത്. കു​​​റ്റാ​​​രോ​​​പി​​​ത​​​നു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി വേ​​​ണം പി​​​ഴ ഈ​​​ടാ​​​ക്കാ​​​ന്‍.

പൊ​​​തു​​​സ്ഥ​​​ല​​​ത്തു മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്കു ശ​​​ല്യ​​​മു​​​ണ്ടാ​​​ക്കുന്ന വി​​​ധ​​​ത്തി​​​ല്‍ മ​​​ല​​​മൂ​​​ത്ര വി​​​സ​​​ര്‍ജ​​​നം ന​​​ട​​​ത്തി​​​യാ​​​ല്‍ 500 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കാം. പൊ​​​തു​​​സ്ഥ​​​ല​​​ത്ത് ഏ​​​തെ​​​ങ്കി​​​ലും പൊ​​​തു​​​വാ​​​യ​​​തോ സ്വ​​​കാ​​​ര്യ​​​മാ​​​യ​​​തോ ആ​​​യ ക്യൂ ​​​തെ​​​റ്റി​​​ച്ചാ​​​ലും 500 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കാം.

മ​​​റ്റു പ്ര​​​ധാ​​​ന പി​​​ഴശി​​​ക്ഷ​​​ക​​​ള്‍ രൂപയിൽ:

പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​നം ത​​​ട​​​യു​​​ക​​​യോ അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്യാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ച്ചാ​​​ലോ 5,000 (എ​​​സ്പി).

പോ​​​ലീ​​​സി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യോ അ​​​ധി​​​കാ​​​ര​​​മോ ഏ​​​റ്റെ​​​ടു​​​ത്താ​​​ല്‍ 5,000 (എ​​​സ്പി).
പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം വ​​​ഴിതെ​​​റ്റി​​​ക്കാ​​​ന്‍ തെ​​​റ്റാ​​​യ വി​​​വ​​​രം പോ​​​ലീ​​​സു​​​കാ​​​ര​​​നു ന​​​ല്‍​കി​​​യാ​​​ല്‍ 5,000 (എ​​​സ്പി).

ബോ​​​ധ​​​പൂ​​​ര്‍​വം പോ​​​ലീ​​​സ്, ഫ​​​യ​​​ര്‍​ഫോ​​​ഴ്സ് തു​​​ട​​​ങ്ങി​​​യ അ​​​വ​​​ശ്യസ​​​ര്‍​വീ​​​സു​​​ക​​​ളെ വ​​​ഴി തെ​​​റ്റി​​​ക്കു​​​ക​​​യോ വ്യാ​​​ജസ​​​ന്ദേ​​​ശം ന​​​ല്കു​​​ക​​​യോ ചെ​​​യ്താ​​​ല്‍ 5,000 (എ​​​സ്പി).

18 വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള​​​വ​​​ര്‍​ക്കു ല​​​ഹ​​​രിപ​​​ദാ​​​ര്‍​ഥ​​​ങ്ങ​​​ളോ ആ​​​രോ​​​ഗ്യ​​​ത്തി​​​ന് ഹാ​​​നി​​​ക​​​ര​​​മാ​​​യ വ​​​സ്തു​​​ക്ക​​​ളോ വി​​​ല്‍​ക്കു​​​ക​​​യോ സ്കൂ​​​ള്‍ പ​​​രി​​​സ​​​ര​​​ത്തു സം​​​ഭ​​​രി​​​ക്കു​​​ക​​​യോ ചെ​​​യ​​​താ​​​ല്‍ 5,000 (എ​​​സ്പി).

മോ​​​ട്ടോ​​​ര്‍ ഘ​​​ടി​​​പ്പി​​​ക്കാ​​​ത്ത വാ​​​ഹ​​​നം സൂ​​​ര്യോ​​​ദ​​​യ​​​ത്തി​​​നും അ​​​സ്ത​​​മ​​​ന​​​ത്തി​​​നും അ​​​ര​​​മ​​​ണി​​​ക്കൂ​​​ര്‍ മു​​​ന്‍​പും ശേ​​​ഷ​​​വും മ​​​തി​​​യാ​​​യ വെ​​​ളി​​​ച്ച​​​മി​​​ല്ലാ​​​തെ കൊ​​​ണ്ടു​​​പോ​​​യാ​​​ല്‍ 500 (എ​​​സ്ഐ).

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ലും പി​​​ന്നി​​​ലും അ​​​ഞ്ച് അ​​​ടി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ത​​​ള്ളിനി​​​ൽ​​​ക്കു​​​ന്ന സാ​​​ധ​​​ന​​​വു​​​മാ​​​യി സ​​​ഞ്ച​​​രി​​​ച്ചാ​​​ല്‍ 500 (എ​​​സ്ഐ).

വ​​​ള​​​ര്‍​ത്തുമൃ​​​ഗ​​​ങ്ങ​​​ളെ അ​​​യ​​​ല്‍​വാ​​​സി​​​ക​​​ള്‍​ക്കോ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കോ ​​​അ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ അ​​​ല​​​ക്ഷ്യ​​​മാ​​​യി വി​​​ട്ടാ​​​ൽ 500 (എ​​​സ്ഐ).

മാ​​​ന​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​ന്നതോ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നതോ ആ​​​യ പോ​​​സ്റ്റ​​​റു​​​ക​​​ള്‍ പ​​​തി​​​ച്ചാ​​​ല്‍ 1,000 (എ​​​സ്ഐ).

ഫോ​​​ൺ, ഇ -​​​മെ​​​യി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ വ​​​ഴി ഒ​​​രാ​​​ള്‍​ക്ക് ശ​​​ല്യ​​​മാ​​​യിത്തീ​​​ർ​​​ന്നാ​​​ല്‍ 1,000. (എ​​​സ്ഐ).

Related posts

Leave a Comment