നിഷ ജിന്‍ഡാല്‍ എന്ന വ്യാജപ്പേരില്‍ ഫേസ്ബുക്ക് പേജ് രൂപീകരിക്കുകയും ഇതിലൂടെ സാമൂഹിക വിദ്വേഷം പടര്‍ത്തുകയും ചെയ്ത യുവാവ് ഒടുവില്‍ കുടുങ്ങി.
രവി പുജാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചത്തീസ്ഗഡ് റായ്പുര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സാമൂദായിക വിദ്വേഷമുള്ള പോസ്റ്റുകള്‍ തുടര്‍ച്ചയായി വരാന്‍ തുടങ്ങിയതോടെയാണ് ഫേസ്ബുക്ക് പേജ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പേജ് വ്യാജമാണെന്നും സ്ത്രീയുടെ പേരില്‍ ഒരു പുരുഷനാണ് ഇത് നടത്തുന്നതെന്നും കണ്ടെത്തി. 10,000 ഫോളോവേഴ്‌സാണ് ഈ പേജിന് ഉള്ളത്.
‘സാമുദായിക ഐക്യം തകര്‍ക്കുന്നതിന്റെ പേരില്‍ നിഷ ജിന്‍ഡാലിനെ അറസ്റ്റുചെയ്യാന്‍ എത്തിയ റായ്പുര്‍ പോലീസ് കണ്ടെത്തിയത് രവി പുജാറിനെയാണ്.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഇയാള്‍ക്ക് കഴിഞ്ഞ 11 വര്‍ഷമായി തന്റെ എന്‍ജിനീയറിങ് പേപ്പറുകള്‍ പൂര്‍ണമായി എഴുതിയെടുക്കാന്‍ സാധിച്ചിട്ടില്ല.’ ഐഎഎസ് ഉദ്യാഗസ്ഥ പ്രിയങ്ക ട്വീറ്റ് ചെയ്തു.
വ്യാജപ്പേരില്‍ വ്യാജ ഫോട്ടോ ഉപയോഗിച്ച് തുടങ്ങിയ അക്കൗണ്ടില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പോലീസ് ഇയാളോട് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ‘ഞാന്‍ പോലീസ് കസ്റ്റഡിയിലാണ് ഞാനാണ് നിഷ ജിന്‍ഡാല്‍’ എന്നെഴുതി ഇയാള്‍ സ്വന്തം ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചു. ഐപി അഡ്രസ് പിന്തുടര്‍ന്നാണ് പോലീസ് രവിയെ കണ്ടെത്തിയത്.
പോലീസ് പിടിയിലായ ഇയാളുടെ കൈയില്‍ നിന്ന് ലാപ്‌ടോപ്പും, മൊബൈലും പോലീസ് പിടിച്ചെടുത്തു.