ബോളിവുഡ് സിനിമയിലെ സൂപ്പർ നായികമാരിലൊരാളാണ് സൊനാക്ഷി സിൻഹ. സോഷ്യൽ മീഡിയിലും സജീവമായ താരം തനിക്ക് നേരേ വരുന്ന ട്രോളുകൾക്കും മീമുകൾക്കും കൃത്യമായ മറുപടിയും നൽകാറുണ്ട്.
ഒരിക്കൽ കോൻ ബനേഗാ ക്രോർപതിയുടെ 11-ാം സീസണിൽ സോനാക്ഷി പങ്കെടുത്തിരുന്നു. അന്ന് ഷോയുടെ അവതാരകൻ കൂടിയായ അമിതാഭ് ബച്ചൻ രാമായണവുമായി ബന്ധപ്പെട്ട ഒരു ചോദ്യം സൊനാക്ഷിയോടു ചോദിച്ചു.
എന്നാൽ ഇതിന്റെ ഉത്തരത്തിനായി നടി ലൈഫ് ലൈൻ എടുത്തു. ഇതോടെ സൊനാക്ഷിയും രാമായണവും ട്രോളന്മാരുടെ നിത്യവിഷയമായി മാറുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരാൾ സൊനാക്ഷിയോട് വീണ്ടും രാമായണത്തിലെ കാര്യം ചോദിച്ചിരിക്കുകയാണ്. സഞ്ജീവനി ചെടി ആരാണ് കൊണ്ടുവന്നത് എന്നതായിരുന്നു ഇയാളുടെ ചോദ്യം. ഉടൻ തന്നെ മറുപടിയുമായി സൊനാക്ഷി എത്തി.
ഹനുമാൻ ഗന്ധമർദ്ധൻ പർവതം പിടിച്ചുകൊണ്ടുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൊനാക്ഷി മറുപടി നൽകിയിരിക്കുന്നത്. ‘നിങ്ങളിൽ പലർക്കും രാമായണത്തിൽ ഒത്തിരി സംശയങ്ങളുണ്ടെന്ന് തോന്നുന്നു.
ദയവായി എല്ലാവരും ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്ന രാമായണം പോയി കാണൂ. നിങ്ങളുടെ എല്ലാവരുടെയും സംശയങ്ങൾക്ക് മറുപടി കിട്ടും- സൊനാക്ഷി കുറിച്ചു.