വാഷിംഗ്ടണ്‍ ഡിസി: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതെന്നാണ് വിവരം.
കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ഉത്തരകൊറിയ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.