ഡ്രോൺ സേവനം സൗജന്യമാണെങ്കിലും ഓപ്പറേറ്റർമാർക്ക് പണം കൊടുക്കണം; വാട​ക പ്ര​ശ്നത്തിന്‍റെ പേരിൽ എ​ക്സൈസിന്‍റെ ഡ്രോ​ൺ നി​രീ​ക്ഷ​ണം നി​ർ​ത്തി

ചാ​ത്ത​ന്നൂ​ർ: വാ​റ്റും വി​ല്പ​ന​യും ക​ണ്ടെ​ത്താ​നാ​യി എ​ക്സൈ​സ് ആ​രം​ഭി​ച്ച ഡ്രോ​ൺ നി​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. ഡ്രോ​ൺ ഉ​ട​മ​സ്ഥ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ഡ്രോ​ൺ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൂ​ടു​ത​ൽ വാ​ട​ക ചോ​ദി​ച്ച​താ​ണ് നി​രീ​ക്ഷ​ണം മു​ട​ങ്ങാ​നി​ട​യാ​ക്കി​യ​ത്.

ജി​ല്ല​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ല്ലം, അ​ഞ്ച​ൽ റെ​യ്ഞ്ചു​ക​ളി​ൽ ഓ​രോ ദി​വ​സം വീ​ത​മാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. കാ​ര്യ​മാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്താ​നും ക​ഴി​ഞ്ഞി​ല്ല. ചി​ല വാ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലെ പൊ​ട്ടി​യ ക​ന്നാ​സു​ക​ളും ക​ല​ങ്ങ​ളൂം മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ കി​ട്ടി​യ​ത്.

ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് കൂ​ട്ടം കൂ​ടു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് സൗ​ജ​ന്യ​മാ​യാ​ണ് 350 ഓ​ളം ഡ്രോ​ണു​ക​ളു​ടെ സേ​വ​നo വി​ട്ടു​കൊ​ടു​ത്ത​തെ​ന്നും എ​ക്സൈ​സ് സു​ര​ക്ഷി​ത യാ​ത്ര​യും ഭ​ക്ഷ​ണ​വും ഓ​പ്പ​റേ​റ്റ​ർ​ക്ക് 500 രൂ​പ ബ​ത്ത​യും ന​ല്കി​യി​രു​ന്നു​വെ​ന്നും എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജേ​ക്ക​ബ് ജോ​ൺ പ​റ​ഞ്ഞു.

ഡ്രോ​ൺ ഓ​പ്പ​റേ​റ്റ​ർ​മാ​ർ 2000 രൂ​പ ബ​ത്ത​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ആ​കാ​ശ നി​രീ​ക്ഷ​ണം നി​ർ​ത്താ​നി​ട​യാ​ക്കി​യ​ത്.

Related posts

Leave a Comment