ഷൂട്ടിംഗ് നടക്കാത്തതിനാൽ ഫുൾടൈം വീട്ടിൽതന്നെയുണ്ട്. ഭാര്യ ചെയ്യുന്ന ജോലിയുടെ മഹത്വം നേരിട്ടു മനസിലാക്കാനായി. വീട്ടുജോലിയിൽ പരമാവധി ഭാര്യയെ സഹായിച്ചു.
കൂലിവേല ചെയ്യുന്നവർ മുതൽ മാസശന്പളം വാങ്ങുന്നവർ വരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നാട്ടിലുടനീളം കണ്ടത്. അനാവശ്യമായി പണം ചെലവാക്കിയിരുന്ന പഴയ അവസ്ഥ മാറ്റിയെടുക്കാൻ ഇത് അവസരമാക്കണം. ഭക്ഷണം, വൈദ്യുതി, വെള്ളം എന്നിവയുടെ ദുരുപയോഗം പാടില്ല. അർഹതപ്പെട്ടവർക്കു സഹായം എത്തിക്കണം.
കേരള മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രവർത്തനം ലോകത്തിനു മാതൃകയാണ്. പോലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യപ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല.
അവരുടെ പ്രവർത്തനം എത്ര മഹത്തരമാണെന്ന് ഈ ദിവസങ്ങൾ കാണിച്ചു തന്നു. പ്രളയത്തെ അതിജീവിച്ചപോലെ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും.