ലോ​ക്ഡൗ​ണി​നെ മ​റി​ക​ട​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ജാ​ഗ്ര​ത​യി​ൽ; ടിക്കറ്റ് മെഷീനുകളിലെ ബാറ്ററിക്ക് തകരാറു വരാതിരിക്കാൻ മൂന്നു ദിവസം കൂടുമ്പോൾ ചാർജ് ചെയ്ത് ജീവനക്കാർ


പാ​ലാ: ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ലോ​ക്ഡൗ​ണി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി. ലോ​ക് ഡൗ​ണി​ലും ടി​ക്ക​റ്റ് മെ​ഷീ​നു​ക​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ​ക്കു​ന്നി​ല്ല. മൂ​ന്നു​ദി​വ​സം കൂ​ടു​ന്പോ​ൾ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നെ​ത്തി ഡി​പ്പോ​ക​ളി​ലെ ടി​ക്ക​റ്റ് മെ​ഷീ​നു​ക​ൾ എ​ല്ലാം ചാ​ർ​ജ് ചെ​യ്യും.

ടി​ക്ക​റ്റ് മെ​ഷീ​ന്‍റെ ബാ​റ്റ​റി​ക്കു ത​ക​രാ​റു സം​ഭ​വി​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ചാ​ർ​ജിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ മെ​ഷീ​നു​ക​ൾ ത​ക​രാ​റി​ലാ​കും. സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്പോ​ൾ പി​ന്നെ ടി​ക്ക​റ്റ് റാ​ക്ക​ർ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും.

ഇ​തി​നാ​ണ് മൂ​ന്നു ദി​വ​സം കൂ​ടു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ചാ​ർ​ജിം​ഗ് ന​ട​ത്തു​ന്ന​ത്. ലോ​ക്ഡൗ​ണി​ലാ​ണെ​ങ്കി​ലും ബ​സു​ക​ൾ​ക്ക് ത​ക​രാ​റു​ക​ൾ വ​രാ​തി​രി​ക്കാ​നാ​യി മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ മൂ​ന്നു ദി​വ​സം കൂ​ടു​ന്പോ​ൾ ബ​സ് സ്റ്റാ​ർ​ട്ട്ചെ​യ്തു നി​ർ​ത്തി ബാ​റ്റ​റി​ക്കു ത​ക​രാ​റു വ​രാ​തെ നോ​ക്കു​ന്നു​ണ്ട്.

ഡി​പ്പോ​ക​ളി​ൽ എ​ടി​ഒ, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ, സെ​ക്യൂ​രി​റ്റി, മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രാ​ണ് എ​ത്തു​ന്ന​ത്.

Related posts

Leave a Comment