അഞ്ചുമാസം മുമ്പ് അലഞ്ഞ് തിരിഞ്ഞ് കെഎസ്ആർടിസി സ്റ്റാന്‍റിലെത്തി; വിശന്ന് കിടന്ന നായ്ക്ക് ഭക്ഷണം നൽകി ജീവനക്കാർ ; അന്നം തന്ന കൈകൾക്ക് നന്ദികാട്ടി ലോക് ഡൗണിൽ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോയ്ക്ക് കാവലായി ജാക്കി…


പൊ​ൻ​കു​ന്നം: കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ സ്നേ​ഹം പി​ടി​ച്ചു പ​റ്റി കാ​വ​ലാ​യി ജാ​ക്കി. അ​ഞ്ചു​മാ​സം മു​ന്പ് ഇ​വി​ടെ​യെ​ത്തി​യ ജാ​ക്കി​യെ​ന്ന നാ​യ ലോ​ക്ക്ഡൗ​ണി​ൽ ഓ​ടാ​തെ കി​ട​ക്കു​ന്ന ബ​സു​ക​ൾ​ക്കും ഡി​പ്പോ​യ്ക്കും സം​ര​ക്ഷ​ക​നാ​യു​ണ്ട്.

രാ​ത്രി ര​ണ്ടു ജീ​വ​ന​ക്കാ​ർ മാ​ത്രം സു​ര​ക്ഷാ​ച്ചു​മ​ത​ല​യി​ലു​ള്ള​പ്പോ​ൾ ശ​രി​ക്കും ജാ​ക്കി​യാ​ണ് കാ​വ​ലി​ന് തു​ണ. അ​പ​രി​ചി​ത​ർ ഡി​പ്പോ​വ​ള​പ്പി​ലേ​ക്ക് ക​യ​റി​യാ​ൽ അ​പ്പോ​ൾ ത​ന്നെ ജാ​ക്കി പ്ര​തി​ക​രി​ക്കും. ജീ​വ​ന​ക്കാ​രോ​ടെ​ല്ലാം ജാ​ക്കി ഇ​ണ​ങ്ങി​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ആ​ഹാ​ര​ത്തി​ലൊ​രു പ​ങ്ക് ജാ​ക്കി​ക്ക് ന​ൽ​കു​ന്നു​ണ്ട്. അ​വ​രു​ടെ സ്നേ​ഹ​ത്തി​ന് ന​ന്ദി​യോ​ടെ ഡി​പ്പോ​യു​ടെ സം​ര​ക്ഷ​ക​നാ​യി മാ​റി​യ​താ​ണ് ജാ​ക്കി.

ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തും ജീ​വ​ന​ക്കാ​ർ സ​മീ​പ​ത്തെ ഇ​റ​ച്ചിക്ക​ട​ക​ളി​ൽ നി​ന്ന് ജാ​ക്കി​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കി. മ​റ്റെ​ങ്ങോ​ട്ടും പോ​വി​ല്ല, രാ​വും പ​ക​ലും ഡി​പ്പോ​യ്ക്കു​ള്ളി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ് കാ​വ​ൽ​ഡ്യൂ​ട്ടി കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ക​യാ​ണ് ജാ​ക്കി.

Related posts

Leave a Comment