വാ​ര്‍​ത്ത സ​ത്യ​മാ​ണോ അ​ല്ല​യോ എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല, എങ്കിലും..! കിം ​ജോം​ഗ് ഉ​ന്നി​ന് സൗ​ഖ്യം ആ​ശം​സി​ച്ച് ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന് സൗ​ഖ്യം ആ​ശം​സി​ച്ച് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. കിം ​ജോം​ഗി​ന്‍റെ ആ​രോ​ഗ്യം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ​രാ​മ​ര്‍​ശം.

വൈ​റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വാ​ര്‍​ത്ത​യി​ല്‍ പ​റ​യു​ന്ന​ത് പോ​ലെ​യു​ള്ള അ​വ​സ്ഥ​യി​ലാ​ണ് അ​ദ്ദേ​ഹ​മെ​ങ്കി​ല്‍ അ​ത് അ​തീ​വ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ്. വാ​ര്‍​ത്ത സ​ത്യ​മാ​ണോ അ​ല്ല​യോ എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല.

അ​ദ്ദേ​ഹം സു​ഖ​മാ​യി​രി​ക്കു​മെ​ന്ന് ക​രു​തു​ന്നു. കി​മ്മി​ന്‍റെ സു​ഖ​വി​വ​രം നേ​രി​ട്ട് തി​ര​ക്കും. കി​മ്മി​ന് സൗ​ഖ്യം നേ​രു​ന്നു എ​ന്ന് മാ​ത്ര​മാ​ണ് എ​നി​ക്ക് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കു​ക​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​നാ​യ കിം​ഗ് ജോം​ഗ് ഉ​ന്നി​ന് മ​സ്തി​ഷ്‌​ക്ക മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത​യ്ക്ക് സ്ഥി​രീ​ക​ര​ണ​മി​ല്ല.

എ​ന്നാ​ൽ ഏ​പ്രി​ൽ 12ന് ​ഒ​രു എ​യ​ർ​ബേ​സ് കിം ​സ​ന്ദ​ർ​ശി​ച്ചെ​ന്നും യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​നം നി​രീ​ക്ഷി​ച്ചെ​ന്നും ഔ​ദ്യോ​ഗി​ക മാ​ധ്യ​മം പ​റ​യു​ന്നു.

Related posts

Leave a Comment