കോവിഡ് കോൾ സെന്ററിൽ വോളണ്ടിയറായി നടി ആത്മീയ രാജൻ. കണ്ണൂരിൽ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള കോൾ സെന്ററിനാണ് നടി സഹായം നൽകിയത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടു കോൾ സെന്ററിൽ എത്തിയ താരം ആവശ്യക്കാരുടെ കോളുകൾ സ്വീകരിക്കുകയും തുടർന്ന് വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. ജോസഫ്, അവിയൽ എന്നീ സിനിമകളിലൂടെ പ്രശസ്തയായ ആത്മീയ നഴ്സിംഗ് ബിരുദധാരി കൂടിയാണ്.
തന്റെ സഹപാഠികളൊക്കെ വിവിധ ആശുപത്രികളിലും സന്നദ്ധസേവന മേഖലയിലും സജീവമായപ്പോൾ തനിക്കും തന്റെ കടമ നിറവേറ്റണമെന്ന ആഗ്രഹത്തെത്തുടർന്നാണ് കോൾ സെന്ററിലെത്തിയതെന്നും ലോക്ഡൗണ്‍ സമയത്ത് കൾസെന്ററിന്റെ പ്രവർത്തനം പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണെന്നും ആത്മീയ പറഞ്ഞു.