മാഹി: ഓൺലൈനിൽ മദ്യം ഓർഡർ ചെയ്യുന്നവവർക്ക് വീടുകളിൽ മദ്യമെത്തിക്കുമെന്ന് പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ മാഹി പോലിസ് കേസെടുത്തു.
മാഹി ടൗണിലെ ഒരു മദ്യശാലയുടെ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ച് വാട്സാപ്പിലുടേയും,ഫെയ്സ് ബുക്കിലൂടേയും ഓൺലൈൻ മദ്യവില്പന ഉണ്ടെന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നവർക്കെതിരെ മാഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവിധയിനം മദ്യത്തിന്റെ വിലയനുസരിച്ച് തട്ടിപ്പ് നടത്തുന്നവരുടെ അക്കൗണ്ട് നമ്പറിലേക്ക് പണം ട്രാൻസ്ഫർ ചെയതവരാണ് തട്ടിപ്പിൽ കുടുങ്ങിയത്.
അതേ സമയം ലോക് ഡൗൺ കാരണം മാഹിയിലെ മുഴുവൻ മദ്യവില്പന ശാലകളും സീൽ ചെയ്ത് വില്പന നിരോധിച്ചിരിക്കുകയാണെന്നും മാഹിയിൽ ഓൺലൈൻ മദ്യവില്പനയില്ലെന്നും മാഹി അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ അറിയിച്ചു.