ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ ക​രു​ത​ല്‍

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന അ​ടു​ക്ക​ള​യി​ൽ നാ​ട​ൻ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രന്‌.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ കോ​ഴി​ക്കോ​ട് ജി​ല്ലാ ഓ​ഫീസി​ലെ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ര​ൻ പ്രേം​നാ​ഥ് മം​ഗ​ലശേ​രി​യാ​ണ് സ്വ​ന്തം പ​റ​മ്പി​ൽ നി​ന്ന് വി​ള​വെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ താ​മ​സി​ച്ച് കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കു​ന്ന ന​ഴ്സു​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​ന് വി​ധേ​യ​രാ​കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഐ​സ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മ​ട​ക്കം 200 പേ​ർ​ക്കാ​ണ് നി​ത്യേ​ന​ഭ​ക്ഷ​ണ​വും വൈ​കി​ട്ട് ചാ​യ​യും ന​ൽ​കു​ന്ന​ത്.

പാ​ക​മാ​യ വ​രി​ക്ക​ച്ച​ക്ക​ക​ൾ, നാ​ട​ൻ പ​ച്ച​മാ​ങ്ങ, ചേ​ന, നേ​ന്ത്ര​ക്കു​ല, പ​ഴം, തേ​ങ്ങ ,വാ​ഴ​യി​ല എ​ന്നി​വ​യെ​ല്ലാ​മാ​ണ് ഒ​രു ഗു​ഡ്സ് നി​റ​യെ പ്രേം​നാ​ഥ് മം​ഗ​ലശേ​രി എ​ത്തി​ച്ചു ന​ൽ​കി​യ​ത്.

കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡ. ​വി.​ആ​ർ രാ​ജേ​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി. എ​ൻ​ജി​ഒ. അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​പി. കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി യു.​എ​സ്.​വി​ഷാ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment