തിരുവനന്തപുരം: തന്റെ മകൾ അമൃത കോളജിൽ പഠിക്കാൻ പോയപ്പോൾ വാർത്തയാക്കിയവർ പഠനശേഷം ഒറാക്കിളിൽ ജോലി കിട്ടിയപ്പോൾ അത് വാർത്തയാക്കിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയെ സംബന്ധിച്ചുള്ള പ്രതിപക്ഷ ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
പണ്ട് കമലാ ഇന്റർനാഷണലിന്റെ പേരിൽ സ്ഥാപനം വിദേശത്ത് ഉണ്ടെന്നു പ്രചരിപ്പിച്ചു. കമല എന്റെ ഭാര്യയാണ്. മകനെക്കുറിച്ചും വാർത്തകൾ പ്രചരിപ്പിച്ചു.
ലാവ്ലിൻ കേസിൽ യുഡിഎഫിന്റെ കാലത്ത് അന്വേഷിച്ച വിജിലൻസ് ആണ് തെളിവില്ലെന്നു പറഞ്ഞത്. തുടർന്ന് സിബിഐ കോടതി വിശദമായ ഒരു പരിശോധന നടത്തിയ ശേഷമല്ലേ ഇത്തരമൊരു കേസ് നിലനിൽക്കില്ലെന്നു പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു.