കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള വ്യവസായികള്‍ക്ക് കനത്ത തിരിച്ചടി നേരിടുമ്പോള്‍ അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ ന് വര്‍ധനവാണുണ്ടായിരിക്കുന്നത്.
അമേരിക്കയില്‍ ദശലക്ഷങ്ങള്‍ പട്ടിണിയും തൊഴിലില്ലായ്മയും മൂലം വലയുമ്പോഴാണ് ലോക കോടീശ്വരനായ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഉള്‍പ്പെടെയുള്ള ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയര്‍ന്നത്.
ആമസോണ്‍ മേധാവി ജെഫ് ബസോസിന്റെ ആസ്തിയില്‍ 2020 ജനുവരി ഒന്നുവരെ ആസ്തിയില്‍ കൂട്ടിചേര്‍ത്തത് 25 ബില്യന്‍ ഡോളറില്‍ അധികമാണ്.
എന്നാല്‍ തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ സാഹചര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം ബെസോസിന്റെ ആസ്തിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് രണ്ടു ബില്യണ്‍ ഡോളറാണ്.
ഇന്‍സ്റ്റ്യൂട്ട് പോളിസി സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 15 ശതമാനത്തിലെത്തിയപ്പോള്‍ അമേരിക്കന്‍ ശതകോടീശ്വരന്മാര് മാര്‍ച്ച് 18നും ഏപ്രില്‍ 10നും ഇടയില്‍ 282 ബില്യണ്‍ ഡോളര്‍ – അതായത് പത്ത് ശതമാനം വര്‍ധനവുണ്ടായെന്നാണ് വ്യക്തമാക്കുന്നത്.
അമേരിക്കന്‍ ഐക്യനാടുകളിലെ ശതകോടീശ്വരന്മാരുടെ ആസ്തി ഇപ്പോള്‍ ആകെ 3.229 ട്രില്യന്‍ ഡോളറാണ്.
കഴിഞ്ഞയാഴ്ച 4.4 ദശലക്ഷം അമേരിക്കക്കാര്‍ തൊഴിലില്ലായ്മ ആനുകൂല്യത്തിനായി ഒരു ക്ലെയിം ഫയല്‍ ചെയ്തതായി യുഎസ് തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
കൊറോണ ബാധിച്ച മാര്‍ച്ച് പകുതി മുതല്‍ ആറിലൊന്ന് അമേരിക്കന്‍ തൊഴിലാളികള്‍ക്കാണ് ഇതുവരെ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ നഷ്ടമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ആധുനിക സാമ്പത്തിക ചരിത്രത്തില്‍ ബെസോസിന്റെ സമ്പത്ത് വര്‍ദ്ധനവ് അത്ഭുതം ഉണര്‍ത്തുന്നതാണെന്നും കണക്കാക്കപ്പെടുന്നു.
ബെസോസിനെ കൂടാതെ മുന്‍ഭാര്യ മെക്കന്‍സി, ടെസ്ല സ്ഥാപകന്‍ എലോണ്‍ മാസ്ക്, ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ തുടങ്ങിയവരുടെയും സമ്പത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.