കോഴിക്കോട് : കോവിഡ് കടമ്പകൾ കടന്ന് വിദഗ്ധ ചികിത്സയ്ക്കായി മലയാളി യുവാവ് കോഴിക്കോട് ആസ്റ്റർ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക അനുമതിയോടെ തലശേരി സ്വദേശിയായ പ്രസാദ് ദാസാണ് ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിയത്.
ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ നിന്നും പചാർടട്ടർ ചെയ്ത വിമാനത്തിൽ രാവിലെ ഒമ്പതോടെയാണ് പ്രസാദും കുടുംബവും എത്തിയത്.
വിമാനത്താവളത്തിൽ നിന്നു തന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകൾ നടത്തിയ ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് മിംസിലെത്തിച്ചത്.
നോട്ടിങ്ഹാമില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു.
ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗാസ്ട്രോ സര്‍ജറി വിഭാഗത്തില്‍ നിന്ന് ചികിത്സ പൂര്‍ത്തീകരിച്ച് യുകെയിലേക്ക് മടങ്ങിയ ഇദ്ദേഹം കുടുംബസമേതം അവിടെ താമസമാണ്.
നിലവില്‍ കോവിഡ്- 19 മായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദേശത്തു നിന്ന് രോഗിയെ കേരളത്തിലെത്തിക്കുക എളുപ്പമായിരുന്നില്ല.
ഇതിനായി കളക്ടറേറ്റുമായും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുമായും ബന്ധപ്പെടുകയും ആവശ്യമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഫ്ളൈറ്റ് ചാര്‍ട്ടർ ചെയ്ത് രോഗിയെ എത്തിച്ചത് .
ബ്രിട്ടനിൽ നിന്ന് മെച്ചപ്പെട്ട ചികിത്സ തേടി എത്തിയത് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാവുനന്നകാര്യമാണെന്ന് ആസ്റ്റർ മിംസ് അധികൃതർ പറഞ്ഞു.