ചെന്നൈ: നടൻ വിജയ് നിർധരരായ ആരാധകർക്ക് ധനസഹായം നൽകുന്നുവെന്ന് റിപ്പോർട്ടുകൾ. ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ നിർധരരായവരെ കണ്ടെത്തുകയും അവർക്ക് 5000 രൂപ വീതം നൽകുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിലർക്ക് 10,000 രൂപ നൽകിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് 1.30 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നൽകിയിരിക്കുന്നത്.
അതേസമയം വിജയ്യുടെ മകന് ജെയ്സണ്‍ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്.