ലോക്ക്ഡൗണ്‍ കാലം ഭർത്താവ് നിക് ജോണ്‍സിനൊപ്പം കഴിയുകയാണ് പ്രിയങ്ക ചോപ്ര. ലോസ് ആഞ്ചൽസിലെ വീട്ടിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് താരങ്ങളുണ്ടായിരുന്നത്.
അതിനാൽ അവിടെ തന്നെ തങ്ങുകയായിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പോസ്റ്റുകൾ ഇടുന്ന കാര്യത്തിൽ ഇരുവരും മോശമല്ല.
ലോകഭൗമിക ദിനത്തിൽ സൂര്യന് ഉമ്മ കൊടുത്ത് കൊണ്ടുള്ള ചിത്രങ്ങളായിരുന്നു നടി പങ്കുവച്ചിരുന്നത്. സൂര്യനെ നോക്കി നിൽക്കുന്ന ഒരു ചിത്രവും ഫോട്ടോ എടുക്കാൻ ഫോണിലേക്ക് നോക്കിയിരിക്കുന്ന ചിത്രവുമായിരുന്നു പ്രിയങ്ക പങ്കുവച്ചിരുന്നത്.
ഇതിന് താഴെ രസകരമായ കമന്റുകളുമായിട്ടായിരുന്നു ആരാധകർ എത്തിയിരുന്നത. ്പ്രിയങ്കയുടെ പോസ്റ്റിന് താഴെ കമന്റുമായി ഭർത്താവ് നിക് ജോണ്‍സും എത്തിയിരുന്നു.
ഇതിനു പുറമേ കൊറോണയ്ക്കെതിരെ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് സഹായവുമായി പ്രിയങ്കയും നിക്കും എത്തിയിരുന്നു. ഇന്ത്യയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി ചെരിപ്പുകൾ സംഭാവന ചെയ്യാൻ ഒരുങ്ങുകയാണ് പ്രിയങ്ക.
10,000 ജോഡി ചെരിപ്പുകളാണ് താരം സംഭാവന ചെയ്യുന്നത്. പ്രശസ്ത ചെരിപ്പ് നിർമാതാക്കളായ ക്രോക്ക്സുമായി സഹകരിച്ചാണ് കേരളം, മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കാണ് താരം ചെരിപ്പുകൾ എത്തിക്കുന്നത്.
നമ്മുടെ സുരക്ഷ ഉറപ്പാക്കാൻ മുൻനിരയിൽ നിന്ന് പോരാടുന്ന രാജ്യത്തെ ആരോഗ്യ പ്രവർത്തകരാണ് യഥാർഥ സൂപ്പർഹീറോകളെന്ന് പ്രിയങ്ക പറയുന്നു.
ആത്മധൈര്യവും ത്യാഗവും എണ്ണിയാലൊടുങ്ങാത്തതാണെന്നും അവരുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും കഴിയില്ലെന്നും താരം പറയുന്നു.
അവരുടെ ജോലിയുടെ സ്വാഭവം അനുസരിച്ച് എളുപ്പത്തിൽ കഴുകി വൃത്തിയാക്കാൻ സാധിക്കുന്ന ചെരിപ്പുകൾ അനിവാര്യമാണെന്നും അത് പ്രധാനം ചെയ്യാൻ വളരെയധികം സന്തോഷമുണ്ടെന്നും പ്രിയങ്ക പറയുന്നു.
ഇന്ത്യക്ക് പുറമേ അമേരിക്കയിലെ ആരോഗ്യരംഗത്തും പ്രിയങ്കയും നിക്കും സഹായിക്കുന്നുണ്ട്. നേരത്തെ താരദന്പതികൾ പിഎം ഫണ്ടിലേക്കും സംഭാവന നൽകിയിരുന്നു.