കോട്ടയം: കഴിഞ്ഞ ദിവസം കോവിഡ്19 സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവര്‍ത്തകനുമായും സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി.
132 പേരാണ് ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്. സെക്കൻഡറി കോൺടാക്ടുകളായ 152 പേരെയും കണ്ടെത്തിയിട്ടുണ്ട്.
ഇവരിൽ ചുമട്ടുതൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത് 111 പേരാണ്. നേരിട്ടല്ലാതെ 92 പേരും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.
അതേസമയം, രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്ത്തകന് 21 പ്രൈമറി കോണ്ടാക്ടുകളും 60 സെക്കന്‍ഡറി കോണ്ടാക്ടുകളുമാണുള്ളത്.
ചുമട്ടുതൊഴിലാളിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ ക്വാറന്റൈനില്‍ കഴിയാന്‍ വീടുകളില്‍ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ കോവിഡ് കെയര്‍ സെന്ററിലേക്കു മാറ്റിയിട്ടുണ്ട്.
ഓരോ തൊഴിലാളിയെയും പ്രത്യേകം ആംബുലന്‍സിലാണ് കൊണ്ടുപോയത്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.