മണിയാറൻകുടി സ്വദേശി
ഏപ്രിൽ 20 അർധരാത്രി പൊള്ളാച്ചിയിൽനിന്ന് പച്ചക്കറി വണ്ടിയിൽ യാത്ര. 21-ന് പുലർച്ചെ അങ്കമാലിയിൽ. രാവിലെ അഞ്ചിന് അങ്കമാലിയിൽ നിന്ന് ലോറിയിൽ പെരുന്പാവൂരിലേക്ക്. തുടർന്ന് ലോറിയിൽ പെരുന്പാവൂരിൽനിന്ന് മൂവാറ്റുപുഴയിൽ എത്തി. ഇവിടെനിന്ന് മറ്റൊരു ലോറിയിൽ തൊടുപുഴയ്ക്ക്.
ഇവിടെനിന്ന് പിക്ക് അപ്പ് വാനിൽ മൂലമറ്റത്തേക്ക്. രാവിലെ എട്ടിന് മൂലമറ്റത്തുനിന്ന് സുഹൃത്തിന്റെ ഓട്ടോറിക്ഷയിൽ മണിയാറൻകുടിയിലേക്ക്. ജില്ലാ ആശുപത്രിയിൽ സ്രവം ശേഖരിച്ചു. 23 വരെ സഹോദരിയുടെ വീട്ടിൽ നിരീക്ഷണത്തിൽ. 23-ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏലപ്പാറ സ്വദേശിയായ യുവാവ്
മാർച്ച് 24 മൈസൂറിൽനിന്ന് ബൈക്കിൽ കൂട്ടുകാരനൊപ്പം യാത്ര. 25-ന് കുട്ട തോൽപെട്ടി വഴി പുലർച്ചെ മൂന്നിന് വയനാട് തോൽപെട്ടി ചെക്പോസ്റ്റിൽ. തുടർന്ന് വയനാടുനിന്ന് കുറ്റ്യാടി വഴി എറണാകുളത്തേക്ക്. രാവിലെ ഒന്പതിന് പാലാരിവട്ടത്ത് സുഹൃത്തിന്റെ വീട്ടിൽ.
തുടർന്ന് ബൈക്കിൽ തനിച്ച് എലപ്പാറയ്ക്ക്. വൈറ്റില ഹബിൽ പോലീസ് ചെക്കിംഗ്. തുടർന്ന് പാലാ, ഈരാറ്റുപേട്ട, വാഗമണ് വഴി ഏലപ്പാറയ്ക്ക്. 26മുതൽ ഏപ്രിൽ 22 വരെ വീട്ടിൽ നിരീക്ഷണത്തിൽ. 22-ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധന. 23-ന് ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുങ്കണ്ടം പുഷ്പക്കണ്ടം സ്വദേശി
മാർച്ച് അഞ്ചിന് ഇന്റർവ്യൂവിന് ചെന്നൈയിലേക്ക്. ആറുമുതൽ 17 വരെ ചെന്നൈയിൽ താമസം, 17-ന് തിരുവനന്തപുരം മെയിലിൽ ട്രെയിനിൽ കോട്ടയത്തേക്ക്, 18-ന് രാവിലെ 8.30-ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ. തൂക്കുപാലത്തേക്ക് സ്വകാര്യ ബസിൽ യാത്ര, 18 മുതൽ 23 വരെ വീട്ടിൽ നിരീക്ഷണത്തിൽ, ഏപ്രിൽ ഏഴിന് പനിയായതിനാൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ. 21-ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സ്രവം ശേഖരിച്ചു, 23-ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏലപ്പാറ സ്വദേശിയായ വീട്ടമ്മ
മാർച്ച് 30-ന് സംസ്കാര ചടങ്ങിൽ പങ്കെടുത്തു, ഏപ്രിൽ 14-ന് ചുമയും തൊണ്ടവേദനയും, 15-ന് മരുമകൾക്കും പേരക്കുട്ടിക്കുമൊപ്പം ഏലപ്പാറ പിഎച്ച്സിയിൽ, 22-ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ സ്രവം ശേഖരിച്ചു, 23-ന് ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.