കൗ​തു​ക​ക്കാഴ്ച്ചയായി ചാ​യ​ക്ക​ട​ക്കു​ള്ളി​ലെ ച​ക്ക; നൂ​റി​ൽ കൂ​ടു​ത​ൽ ച​ക്ക ഈ ​പ്ലാ​വി​ൽ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ശ്രീ​ധ​ര​ൻ

വ​ട​ക്ക​ഞ്ചേ​രി: ചാ​യ​ക്ക​ട​ക്കു​ള്ളി​ലെ ച​ക്ക കൗ​തു​ക​മാ​കു​ന്നു. മൂ​ല​ങ്കോ​ട് കാ​ള​ത്തോ​ട്ട​ത്തു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​യാ​യ ശ്രീ​ധ​ര​ന്‍റെ ചാ​യ​ക്ക​ട​ക്കു​ള്ളി​ലാ​ണ് ഈ ​ച​ക്ക കൗ​തു​കം. ക​ട​യോ​ട് ചേ​ർ​ന്ന് ഒ​രു വ​ലി​യ പ്ലാ​വു​ണ്ട്.

ചാ​യ​ക​ട​ക്കു മു​ക​ളി​ലു​ള്ള പ്ലാ​വി​ൻ കൊ​ന്പി​ൽ ച​ക്ക ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഒ​രെ​ണ്ണം ക​ട​യു​ടെ ഷീ​റ്റു​ക​ൾ​ക്കി​ട​യി​ലൂ​ടെ വ​ള​ർ​ന്നു വ​ന്നു. ച​ക്ക​ക്ക് വ​ള​രാ​ൻ ശ്രീ​ധ​ര​ൻ സൗ​ക​ര്യ​വു​മൊ​രു​ക്കി.​ഇ​പ്പോ​ൾ ച​ക്ക വ​ലു​താ​യി മൂ​പ്പെ​ത്തി.

ക​ട​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം ഇ​പ്പോ​ൾ ച​ക്ക തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് കൗ​തു​ക കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​നൂ​റി​ൽ കൂ​ടു​ത​ൽ ച​ക്ക ഈ ​പ്ലാ​വി​ൽ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. മ​ധു​ര​മൂ​റു​ന്ന വ​രി ച​ക്ക​യാ​യ​തി​നാ​ൽ വീ​ട്ടി​ൽ പ്ലാ​വി​ല്ലാ​ത്ത​വ​രെ​ല്ലാം ച​ക്ക പ​ഴ​ത്തി​ന്‍റെ രു​ചി​യ​റി​യു​ന്ന​ത് ഈ ​പ്ലാ​വി​ലെ ച​ക്ക​വ​ഴി​യാ​ണ്.

Related posts

Leave a Comment