ബംഗളൂരു: കൊറോണ ഭീഷണിയെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ ലോകകപ്പ് കിറ്റ് വിറ്റ് ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. 2019 ഏകദിന ലോകകപ്പിൽ രാഹുൽ ഉപയോഗിച്ച ക്രിക്കറ്റ് ഗിയറുകളാണ് ലേലം ചെയ്തത്.
ലേലത്തിൽ ലഭിച്ചത് എട്ട് ലക്ഷം രൂപയും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മയായ ഭാരത് ആർമിയുമായി സഹകരിച്ചാണ് ലേലം നടത്തിയത്.
രാഹുൽ ഉപയോഗിച്ച ബാറ്റിനാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 2,64,228 രൂപയ്ക്കാണ് ബാറ്റ് ലേലത്തിൽ പോയത്. ഹെൽമറ്റിന് 1,22,677ഉം പാഡുകൾക്ക് 33,028ഉം ജഴ്സിക്ക് 1,13,240ഉം ഗ്ലൗവിന് 28,782ഉം രൂപ വീതം ലഭിച്ചു.