കൊ​ല്ല​ത്ത് കോവി​ഡ് ബാ​ധി​ത​ർ ഒ​മ്പ​ത്; നി​രീ​ക്ഷ​ണ​ത്തി​ൽ 990 പേ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ ഒ​മ്പ​ത്. കോ​വി​ഡ് 19 നി​യ​ന്ത്ര​ണ ഭാ​ഗ​മാ​യി 18,897 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. ഇ​നി 990 പേ​ർ മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ഇ​വ​രി​ൽ 35 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രാ​ണ്.

പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1369 സാ​മ്പി​ളു​ക​ളി​ൽ 19 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. ഫ​ലം വ​രു​ന്ന​തി​ൽ കൂ​ടു​ത​ലും നെ​ഗ​റ്റീ​വ് ആ​ണെ​ന്ന​ത് ആ​ശ്വാ​സം പ​ക​രു​ന്നു.​

ചാ​ത്ത​ന്നൂ​ർ, ശാ​സ്താം​കോ​ട്ട, പോ​രു​വ​ഴി, തൃ​ക്കോ​വി​ൽ​വ​ട്ടം, കു​ള​ത്തൂ​പ്പു​ഴ നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തു​ക​ൾ ജി​ല്ല​യി​ലെ ഹോ​ട്ട് സ്‌​പോ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്.

Related posts

Leave a Comment