തിരുവനന്തപുരം: കോവിഡ് സാംപിൾ പരിശോധന ടെസ്റ്റ് നടത്തുന്ന തിൽ സംസ്ഥാനം അലംഭാവം കാട്ടിയിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മറ്റ് സംസ്ഥാനങ്ങൾ റാപ്പിഡ് ടെസ്റ്റിന്റെ കണക്കുകൾ കൂടി ചേർക്കുന്നു.
കാലതാമസം ഉണ്ടെങ്കിലും പിസിആർ ടെസ്റ്റാണ് കൂടുതൽ ഉചിതം. പിസിആർ ടെസ്റ്റിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. പരിശോധന കിറ്റുകൾക്ക് കേരളത്തിൽ ക്ഷാമമുണ്ട ്. കിറ്റുകൾ ഓറ്റയടിക്ക് തീർന്ന് പോകാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡോക്ടർമാരും നഴ്സുമാരും കൂടുതൽ ജാഗ്രത പുലർത്തണം. ജനങ്ങ ളും ജാഗ്രത പാലിക്കണം. അല്ലെങ്കിൽ സമൂഹവ്യാപനത്തി ലേക്ക് പോ കുമെന്നും മന്ത്രി വ്യക്തമാക്കി. രോഗം ബാധിച്ച ആരോഗ്യ പ്രവർത്തക ർക്ക് പൂർണ സംരക്ഷണം നൽകും.
ടെസ്റ്റുകൾ നടത്തുന്നതിന് സംസ്ഥാനം മുൻഗണനാക്രമം നിശ്ചയിച്ചിട്ടു ണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.