പതിനൊന്ന് മാസം കാത്തിരിക്കേണ്ടി വന്നെങ്കിലും പേരിടാൻ ഒരു താമസവും ഉണ്ടായില്ല; പാലോടുകാരുടെ കണ്ണിലുണ്ണിയായി കോ​വി​ഡ് മു​ന്ന 19

പാ​ലോ​ട് : ഐ​ഷു​വി​ന്‍റെ ആ​ദ്യ​ത്തെ ക​ൺ​മ​ണി​ക്ക് എ​ന്തു പേ​രി​ട​ണ​മെ​ന്ന് കാ​ര്യ​ത്തി​ൽ ഷാ​ജി​ക്കും റ​ഫീ​ക്കി​നും ഒ​രു സം​ശ​യ​വു​മി​ല്ലാ​യി​രു​ന്നു. ലോ​ക​ത്തെ ന​ടു​ക്കി​യ മ​ഹാ​മാ​രി​യു​ടെ ഓ​ര്‍​മയ്ക്കാ​യി അ​വ​ര്‍ പൊ​ന്നോ​മ​ന​യ്ക്ക് കോ​വി​ഡ് മു​ന്ന 19 എ​ന്ന് പേ​രി​ട്ടു.

അ​ധി​കം താ​മ​സി​ക്കാ​തെ അ​മ്മ​യാ​യ ഐ​ഷു​വി​നൊ​പ്പം ഓ​ട്ടു​മ​ണി​യും കി​ലു​ക്കി പാ​ലോ​ടു​കാ​രു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി കോ​വി​ഡ് മു​ന്ന നി​ര​ത്തി​ല്‍ വി​ല​സും. സം​ശ​യി​ക്കേ​ണ്ട, കോ​വി​ഡ്മു​ന്ന ഒ​രാ​ഴ്ച്ച മാ​ത്രം പ്രാ​യ​മു​ള്ള കു​തി​ര​ക്കു​ട്ടി​യാ​ണ്.

പേ​രി​ട​ല്‍ ച​ട​ങ്ങ് ഒ​രു നി​മി​ത്തം പോ​ലെ ഈ ​മാ​സം 19-ന് ​ആ​യ​തി​നാ​ല്‍ കോ​വി​ഡ്മു​ന്ന 19-എ​ന്നാ​ക്കി. നാ​ട്ടി​ല്‍ ആ​ദ്യ​മാ​യി വീ​ട്ടി​ല്‍ പി​റ​ന്ന കു​തി​ര​ക്കു​ട്ടി​യെ​ക്കാ​ണാ​ന്‍ ഇ​വ​ര്‍​ക്കു മാ​ത്ര​മ​ല്ല നാ​ട്ടു​കാ​ര്‍​ക്കും ഏ​റെ കൗ​തു​കം.

നാ​ലു​വ​ര്‍​ഷം മു​മ്പാ​ണ് ഷാ​ജി​യും റ​ഫീക്കും ചേ​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഐ​ഷു​വി​നെ പാ​ലോ​ട് കൊ​ണ്ടു വ​ന്ന​ത്. ന​ല്ല ല​ക്ഷ​ണ​മൊ​ത്ത ത​ല​യെ​ടു​പ്പു​ള്ള ഐ​ഷു കു​ഞ്ചി​രോ​മ​ങ്ങ​ള്‍ തു​ള്ളി​ച്ച് തു​ള്ളി​ച്ച് കു​ള​മ്പൊ​ച്ച​യു​മാ​യി വ​ള​രെ​പ്പെ​ട്ടെന്നാ​ണ് പാ​ലോ​ടു​കാ​രു​ടെ മ​ന​സി​ലേ​യ്ക്ക് ഓ​ടി​ക്ക​യ​റി​യ​ത്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പാ​ലോ​ടി​ന്‍റെ നാ​ട്ടി​ട​വ​ഴി​ക​ളി​ല്‍ ഐ​ഷു നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട കാ​ഴ്ച്ച​യാ​യി. പ​ഞ്ചാ​ബി​ല്‍ നി​ന്നും പാ​ലോ​ട് മേ​ള​യ്ക്ക് വി​രു​ന്നെ​ത്തി​യ റോ​ക്കി​യെ​ന്ന ആ​ണ്‍​കു​തി​ര ഇ​തി​നി​ടെ ഐ​ഷു​വി​ന്റെ മ​നം​ക​വ​ര്‍​ന്നു.

പ​തി​നൊ​ന്നു​മാ​സ​ത്തെ കാ​ത്തി​രി​പ്പി​നും പ​രി​ച​ര​ണ​ങ്ങ​ള്‍​ക്കു​മൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച്ച​യാ​ണ് ഐ​ഷു കു​തി​ര​ക്കു​ട്ടി​ക്ക് ജ​ന്മം ന​ല്‍​കി​യ​ത്. ലോ​കം കോ​വി​ഡി​നെ അ​തി​ജീ​വി​ക്കും. എ​ങ്കി​ലും പാ​ലോ​ടെ​ന്ന ഗ്രാ​മ​ത്തി​ലൂ​ടെ കോ​വി​ഡ് മു​ന്ന കു​ട്ടി​ക്കു​റു​മ്പു​കാ​ട്ടി ചെ​മ്പ​ന്‍​വാ​ലും കു​ലു​ക്കി കു​ള​മ്പൊ​ച്ച​യു​മാ​യി ഓ​ടി ന​ട​ക്കും.

Related posts

Leave a Comment