വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസിനെ നശിപ്പിക്കാൻ അണുനാശിനികൾ കുത്തിവെക്കുന്നതിന്റെ സാധ്യത തേടി പ്രസിഡന്റ് ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ അണുനാശിനികൾ കുത്തിവെച്ച് അപകടത്തിലായവരുടെ കേസുകൾളിൽ വർധന.
വീടുകളിൽ ഉപയോഗിക്കുന്ന അണുനാശിനി കുത്തിവയ്ക്കുന്നത് കോവിഡിനെതിരായ ഫലപ്രദമായ ചികിത്സയായിരിക്കുമെന്ന് ട്രംപ് പറഞ്ഞതിനു തൊട്ടുപിന്നാലെ വിഷ നിയന്ത്രണ കേന്ദ്രത്തിന് സാധാരണ വരുന്നതിനെക്കാൾ കൂടുതൽ കേസുകൾ ലഭിച്ചെന്ന് ന്യൂയോർക്കിലെ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവന പുറത്തുവന്ന് 18 മണിക്കൂറിനുള്ളിൽ 30 പേരാണ് കോവിഡിനെ ചെറുക്കാൻ അണുനാശിനികൾ കുത്തിവെച്ച് സ്വയം പരീക്ഷണം നടത്തി അപകടത്തിലായത്.
ഇതിൽ ഒൻപത് കേസുകൾ “ലിസോൾ’ പ്രയോഗിച്ചും 10 കേസുകൾ ബ്ലീച്ചിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും 11 എണ്ണം മറ്റ് ഗാർഹിക ക്ലീനിംഗ് ഉത്പന്നങ്ങൾ ഉപയോഗിച്ചുമാണ് രോഗമുക്തിക്ക് ശ്രമിച്ചത്.