ഹോങ്കോംഗ്: കോവിഡ്-19 പോലുള്ള വൈറസുകളെയും പല രോഗങ്ങൾക്കും കാരണമാവുന്ന ബാക്ടീരിയയെയും പ്രതിരോധിക്കാൻ ആന്റി-വൈറൽ ലേപവുമായി ഹോങ്കോംഗ് സർവകലാശാലയിലെ ഗവേഷകർ.
എംഎപി-1 എന്ന പേരിലുള്ളതാണ് ഈ ആന്റി-വൈറൽ ലേപം. ഇവ സ്പ്രേ ചെയ്യുന്ന പ്രതലം വൈറസിനെയും ബാക്ടീരിയയെയും 90 ദിവസം വരെ പ്രതിരോധിക്കുമെന്ന് ഗവേഷകർ പറഞ്ഞു.
പത്തു വർഷം നീണ്ട ഗവേഷണഫലമായാണ് എംഎപി-1 വികസിപ്പിച്ചെടുത്തത്. എലിവേറ്റർ ബട്ടണുകൾ, ഹാൻഡ് റെയിലുകൾ തുടങ്ങിയവയിലാണ് ഇതിന് പ്രധാന ഉപയോഗം.
സ്പർശിക്കുമ്പോൾ താപസംവേദന പോളിമറുകൾ അണുനാശകങ്ങൾ പുറപ്പെടുവിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടനയെന്ന് ഗവേഷക സംഘത്തിന്റെ തലവൻ പ്രഫസർ ജോസഫ് ക്വാൻ പറഞ്ഞു.
അണുനാശിനികളുടെ നാനോ ക്യാപ്സൂളുകൾ അടങ്ങിയ ലേപത്തിന്റെ വ്യാവസായിക ഉൽപാദനം ആരംഭിച്ചു. മെയ് മാസത്തോടെ ഉൽപന്നം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ട്രംപിന്റെ പ്രസ്താവന പുറത്തുവന്ന് 18 മണിക്കൂറിനുള്ളിൽ മാത്രം 30 ഓളം പേരാണ് കോവിഡിനെ ചെറുക്കാൻ അണുനാശിനികൾ കുത്തിവെച്ച് സ്വയം പരീക്ഷണം നടത്തി അപകടത്തിലായത്. അണുനാശിനി കഴിച്ച് അപകടത്തിലായെന്ന് പറഞ്ഞ് 100 ലേറെ ഫോണ്‍വിളികളാണ് ദിവസവും ലഭിക്കുന്നതെന്ന് മേരിലാൻഡ് ഗവർണറും വ്യക്തമാക്കിയിരുന്നു.