കളിച്ച് കളിച്ച് കളി കാര്യമായി, ഭർത്താവ് യുവതിയുടെ നട്ടെല്ലൊടിച്ചു; വില്ലനായത് “ലുഡോ’; ഒടുവിൽ ഭാര്യയുടെ തീരുമാനം ഇങ്ങനെ…
വഡോദര: ലുഡോ ഗെയിമിൽ തോറ്റതിന് ഭർത്താവ് ഭാര്യയുടെ നട്ടെല്ലൊടിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 24 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ഇലക്ട്രോണിക്സ് കന്പനിയിലെ ജീവനക്കാരനായ യുവാവാണ് ആക്രമണം നടത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിൽ കഴിയവെ യുവതിയും ഭർത്താവും ഓണ്‍ലൈനായി ലൂഡോ കളിച്ചു. തുടർച്ചയായി യുവതി ജയിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഇയാൾ യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ചികിത്സയ്ക്കുശേഷം ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ച യുവതി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയി. സംഭവത്തിൽ യുവതി പരാതി നൽകാൻ തയാറായിട്ടില്ല.