കൊല്ലം: ചാത്തന്നൂരിൽ ആശാ വർക്കർക്കും ശാസ്താംകോട്ടയിൽ ഏഴു വയസുകാരിക്കും കൊറോണ ബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്കിട വരുത്തിയെങ്കിലും പുറത്തു വന്ന ഫലമെല്ലാം നെഗറ്റീവായത് ആശ്വാസം പകരുന്നു.
ചാത്തന്നൂരിലെ ആശാ വർക്കറുടെ ഭർത്താവ്, മകൾ, മരുമകൻ ഉൾപ്പടെ 60 പേരുടെ പരിശോധനാ ഫലം പുറത്തു വന്നത് നെഗറ്റീവാണ്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 100 ഓളം പേരുടെ സ്രവം കൂടി പരിശോധനയ്ക്ക് അയച്ചു.
ശാസ്താംകോട്ടയിൽ ഏഴു വയസുകാരിയുമായി സമ്പർക്കത്തിലേർപ്പെട്ട മാതാവ് ഉൾപ്പടെയുള്ളവരുടെ പരിശോധനാ ഫലവും നെഗറ്റീവാണ് .ഇനി കുറച്ചു പേരുടെ ഫലം കൂടി വരാനുണ്ട്.
ജില്ലയിൽ കോവിഡിന്റെ സമൂഹ വ്യാപനം പ്രതിരോധിക്കുന്നതിനായി 200 തീവ്രനിരീക്ഷണ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.