![](https://www.rashtradeepika.com/library/uploads/2020/04/accident-lorry.jpg)
തൃശ്ശൂർ : മണ്ണുത്തി വെട്ടിക്കലിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പുറകിൽ കോഴി കയറ്റിവന്ന ലോറി ഇടിച്ച് ഒരാൾ മരിച്ചു. കോഴി കയറ്റിവന്ന ലോറിയിലെ ക്ലീനർ തമിഴ്നാട് സ്വദേശി രംഗനാഥൻ (40) ആണ് മരിച്ചത്. ഒരാൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാലേമുക്കാലോടെയാണ് അപകടം.