കോഴിക്കോട് : ജില്ലയിലെ കോവിഡ് വ്യാപനം പഠന വിധേയമാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാര്‍ഥം 21, 23, 25 തീയതികളിലായി യഥാക്രമം തിരുവള്ളൂര്‍ , അഴിയൂര്‍, കോഴിക്കോട് കോര്പ്പറേഷന് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 50 സാന്പിളുകളുടെ ഫലം എല്ലാം നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു.
സമൂഹ വ്യാപനം പരിശോധിക്കാനും ഗവേഷണ ആവശ്യാര്ഥവുമാണ് സാന്പിളുകള്‍ ശേഖരിച്ചത്. ഇതിന്റെ തുടര്‍ച്ചയായി മാര്‍ച്ച് 26 ന് ഹോട്ട്സ്പോട്ടുകളായ കോഴിക്കോട് കോര്പറേഷന് , എടച്ചേരി, അഴിയൂര്‍, ഏറാമല, കോടഞ്ചേരിപഞ്ചായത്ത് പരിധിയില്‍ നിന്നും 344 സാന്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭ്യമായിട്ടില്ല.