പൂരമില്ലെങ്കിലും അവരെ മറന്നില്ല; പൂ​ര​വു​മാ​യി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​ർ​ക്കൊ​രു സ​ഹാ​യ​വു​മാ​യി പൂ​ര​പ്രേ​മി​സം​ഘം

തൃ​ശൂ​ർ: പൂ​രം ഇ​ല്ലെ​ങ്കി​ലും പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി പൂ​ര​പ്രേ​മി​സം​ഘം.

പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന ക​ലാ​കാ​ര​ൻ​മാ​ർ, പ​ന്ത​ൽ​പ​ണി​ക്കാ​ർ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ജീ​വ​ന​ക്കാ​ർ, പ​ന്തം ചു​റ്റ​ൽ-​ പ​ന്തം പി​ടിക്കുന്ന ആളുകൾ, ആ​നത്തൊ​ഴി​ലാ​ളി​ക​ൾ, ആ​ന​പ്പു​റ​ംകാ​ർ, ബ​ലൂ​ണ്‍-​വ​ള ക​ച്ച​വ​ട​ക്കാ​ർ, പ​ല​ഹാ​ര ക​ച്ച​വ​ട​ക്കാ​ർ, പ​ക്ഷി​ശാ​സ്ത്ര​ക്കാ​ർ, നാ​ട​ൻ​പാ​ട്ട്-​നാ​ട​ൻ​ക​ലാ​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് പൂ​ര​പ്രേ​മി​സം​ഘം സ​ഹാ​യം ന​ൽ​കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ത്ത നൂ​റ്റി​യ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്തു​കി​ലോ അ​രി ഉ​ൾ​പ്പ​ടെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ആ​യി​രം രൂ​പ​യു​ടെ കി​റ്റാ​ണ് പൂ​ര​പ്രേ​മി​ സം​ഘം ന​ൽ​കു​ന്ന​ത്.

ഇ​ന്നും നാ​ളെ​യു​മാ​യാ​ണ് വി​ത​ര​ണം. പൂ​ര​പ്രേ​മി സം​ഘം പ്ര​സി​ഡ​ന്‍റ് ബൈ​ജു താ​ഴേ​ക്കാ​ട്ട്, അ​നി​ൽ​കു​മാ​ർ മോ​ച്ചാ​ട്ടി​ൽ, പി.​വി.​അ​രു​ണ്‍്, ന​ന്ദ​ൻ വാ​ക​യി​ൽ, വി​നോ​ദ് ക​ണ്ടെം​കാ​വി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം.

Related posts

Leave a Comment