
നിലന്പൂർ: ഈ ലോക്ക്ഡൗണ് കാലത്ത് ബേപ്പൂർ സുൽത്താന്റെ കൈപ്പടയിലുള്ള ക്ഷണക്കത്തിന്റെ ഓർമയുമായി പ്രമുഖ മാന്ത്രികൻ ആർ.കെ. മലയത്ത്.
33 വർഷം മുൻപ് ഇതേ ദിവസം നടത്തിയ മലയത്തിന്റെ മാന്ത്രിക പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടെഴുതിയതാണ് ബേപ്പൂർ സുൽത്താൻ ഈ കത്ത്. അതും സ്വന്തം കൈപ്പടയിൽ തന്നെ. ഒരു ചരിത്ര സംഭവത്തിന്റെ ഫൈനൽ റിഹേഴ്സൽ സുൽത്താന്റെ വീട്ടിൽവച്ച് ആർ.കെ. മലയത്ത് നടത്തുന്നുവെന്നും അത് വന്ന് കാണണമെന്നും ആവശ്യപ്പെട്ടാണ് മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള കത്ത്.
28-14-1987ന് സുൽത്താന്റെ വീട്ടിൽവച്ചായിരുന്നു റിഹേഴ്സൽ നടത്തിയത്. മഹത്തുക്കളെ മാജിക് കാണാൻ ആഗ്രഹമുണ്ടോ? എങ്കിൽ വരിക, കാശൊന്നും തരണ്ട. ഫ്രീ! പ്രസിദ്ധ മജീഷ്യനായ പ്രഫസർ ആർ.കെ. മലയത്തും പാർട്ടിയും. അത്ഭുതകരമായ മിസ്റ്റീരിയയുടെ ഭാഗമായിട്ടാണ് ഷോ. എന്ന് തുടങ്ങിയാണ് കത്ത്.
അത്ഭുതകരമായ കലയാണ് മാജിക്കെന്നും തമ്മിൽത്തല്ലും വഴക്കും കുഴപ്പങ്ങളും ഇല്ലാതാക്കി മതസൗഹാർദം, അഖണ്ഡത എന്നിവ നിലനിർത്തണം. ഈ ആശയങ്ങളാണ് മാജിക് ഷോയിൽ ഉള്ളതെന്നും കത്തിൽ പറയുന്നുണ്ട്. തന്റെ വസതിയിലെ വിശാലമായ പറന്പിലെ മരത്തണലിൽ വൈകുന്നേരം നാലുമണിക്കാണ് പരിപാടിയെന്നും എഴുതിയാ
കേരള ജേസീസിന്റെ നേതൃത്വത്തിൽ 1987 മേയ് മൂന്നിന് കാസർകോഡ് നിന്ന് തുടങ്ങി 24-ന് തിരുവനന്തപുരത്ത് അവസാനിച്ച, ആർ.കെ.മലയത്ത് നടത്തിയ വർഗീയ വിരുദ്ധ മാജിക് റാലിയുടെ അവസാന റിഹേഴ്സലിന് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്.
വർഗീയതക്കതീതമായി ഇന്ത്യൻ ദേശീയതയുടേയും യഥാർത്ഥ സെക്കുലറിസത്തിന്േറയും സന്ദേശം ജാലവിദ്യയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു റാലിയുടെ ഉദ്ദേശം. പരിപാടിയുടെ ആശയപരമായ സംവിധാനം നിർവഹിച്ചത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു.