സോഷ്യല്‍ മീഡിയയിലെ ചൂടന്‍താരമാണ് നടി ഉര്‍വ്വശി റൗട്ടേല. 2015 ല്‍ മിസ് ദിവ പട്ടം നേടിയ ഉര്‍വ്വശി അതേ വര്‍ഷം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുത്തിരുന്നു.
സിനിമയിലും മോഡലിംഗിലും സജീവമായ താരം സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവക്കാറുണ്ട്.
ഏതാനും ദിവസം മുമ്പ് നടി താന്‍ കുളിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധിപേര്‍ നടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു.
കോവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം.
എന്തായാലും ലോക്ക് ഡൗണ്‍ കാലത്ത് വീഡിയോ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
വിമര്‍ശനങ്ങളെ വകവയ്ക്കാത്ത ഉര്‍വ്വശി തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എന്തായാലും വീഡിയോയുടെ പ്രചാരം കണ്ട് വിമര്‍ശകരുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്.