നിവിൻ പോളി ചിത്രത്തിലൂടെ 2017-ൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യലക്ഷ്മി. അധികം സിനിമയിൽ പ്രത്യക്ഷപ്പെടാത്ത താരം, ചെയ്ത ചിത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാർത്തിയിരുന്നു.
ഇവയെല്ലാം ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിമായിരുന്നു. വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും പ്രേക്ഷകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
ആരാധകരുമായി വളരെ മികച്ച ബന്ധം കാത്തു സൂക്ഷിക്കാൻ താരം ശ്രമിക്കാറുണ്ട്. ഇത് തന്നെയാണ് നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്.
ലോക്ക് ഡൗണ് കാലം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ് ഐശ്വര്യ. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനോടൊപ്പം പ്രേക്ഷകരോടു ജാഗ്രത പാലിക്കാനും താരം നിർദ്ദേശിക്കാറുണ്ട്.
കൊറോണ ബോധവത്കരണത്തിന് മുന്നിൽ തന്നെ ഐശ്വര്യയുമുണ്ട്. എല്ലാവരോടും വ്യക്തി ശുചിത്വം പാലിച്ച് വീടുകളിൽ തന്നെ സുരക്ഷിതമായി ഇരിക്കാണ് നടി ആവശ്യപ്പെടുന്നത്. തന്റെ പഴയകാല ചിത്രങ്ങളും അനുഭവങ്ങളുമാണ് താരം പ്രേക്ഷകരുമായി കൂടുതൽ പങ്കുവയ്ക്കാറുള്ളത്..
ഇപ്പോഴിതാ ഒരു നാല് കൊല്ലം പിന്നോട്ട് സഞ്ചരിക്കുകയാണ് ഐശ്വര്യ, തന്റ ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലെ ഓർമകൾ പങ്കുവയ്ക്കുകയാണ് താരം.
തന്റെ വസ്ത്രധാരണത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി താൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ കുറിച്ചായിരുന്നു താരത്തിന്റെ വാക്കുകൾ.
ആദ്യ ചിത്രത്തിലെ കോസ്റ്റ്യൂം ട്രയൽ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു ആ ദിനങ്ങളെക്കുറിച്ച് താരം വിവരിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയ്ക്കായി ഞങ്ങൾ ഒരുപാട് വസ്ത്രങ്ങൾ ട്രയൽ ചെയ്ത് നോക്കിയിരുന്നു. എന്നാൽ അതിൽ കുറച്ച് വസ്ത്രങ്ങൾ മാത്രമായിരുന്നു ചിത്രത്തിന് വേണ്ടി ഉപയോഗിച്ചത്.
ഷൂട്ടിന് കൂടുതൽ ഉപയോഗിച്ചത് തന്റെ പേഴ്സണൽ കളക്ഷനിൽ നിന്നുള്ള വസ്ത്രങ്ങൾ തന്നെയായിരുന്നു എന്ന് ഐശ്വര്യ കുറിച്ചു. ഐശ്വര്യയുടെ കോളിവുഡ് അരങ്ങേറ്റവും കഴിഞ്ഞ വർഷമായിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആ നടി മണിരത്നം ചിത്രത്തിനായിട്ടാണ്.
കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന പൊന്നിയിൽ സെൽവത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് നടി ഐശ്വര്യ ലക്ഷമി അവതരിപ്പിക്കുന്നത്. ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ് എന്നിങ്ങനെ മൂന്ന് ഐശ്വര്യമാരാണ് ചിത്രത്തിൽ ഒന്നിക്കുന്നത്.
മണിരത്നം ചിത്രത്തിന്റെ ഓഡിഷനു പോയപ്പോൾ നേരിടേണ്ടി വന്ന ടെൻഷനെക്കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. ഏറെ ഭയപ്പെട്ടായിരുന്നു ഓഡിഷന് എത്തിയത്.
സെലക്ഷൻ കിട്ടാതെയിരുന്നാൽ നാളെ ആരെങ്കിലും എന്നെ കുറിച്ച് ചോദിക്കുന്പോൾ ആ കുട്ടി മോശമാണെന്ന് മണിസാർ പറയുന്നതൊക്കെ ഞാൻ സങ്കൽപ്പിച്ചു. എന്നാൽ ആദ്യ ഓഡിഷനിൽ തന്നെ ആദ്ദേഹം ഓക്കെ പറയുകയായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു.