ഒരുകാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായിരുന്നു ഋഷി കപൂർ. എഴുപതുകളിലും എണ്‍പതുകളിലും അദ്ദേഹം പകര്‍ന്നാടിയ കഥാപാത്രങ്ങളിലധികവും പ്രണയനായകന്മാരുടേതായിരുന്നു.
ആരേയും ആകര്‍ഷിക്കുന്ന രൂപഭാവങ്ങൾ, ഗാനരംഗങ്ങളിലെ അനായാസത, ഇതെല്ലാം റൊമാന്റിക് നായകന് എന്ന ഇമേജ് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. ഋഷി കപൂര്‍ ഓര്‍മയാകുമ്പോള്‍ തലമുറ വ്യത്യാസമില്ലാതെ ഇന്ത്യന്‍ യുവത്വം എന്നെന്നും ഓര്‍മിക്കുന്ന നിരവധി ചിത്രങ്ങൾ…
ബോബിയിലെ ഹം തും എക് കമരേ മേം… പോലുള്ള ഗാനരംഗങ്ങള്‍ ഇന്നും അനശ്വരമായി നിലനില്‍ക്കുകയാണ്, ഒരു തലമുറയ്ക്കാകെ നൊസ്റ്റാള്‍ജിയ പകര്‍ന്ന്….
ബോളിവുഡിനെ അടക്കിവാണ കപൂര്‍ കുടുംബത്തില്‍ നിന്നുവന്നതുകൊണ്ടു തന്നെ സിനിമാ പ്രവേശനം ഋഷി കപൂറിനെ സംബന്ധിച്ച് അനായാസമായിരുന്നു. പിതാവ് ബോളിവുഡിലെ എക്കാലത്തേയും അനശ്വര നായകന് രാജ്കപൂറിന്റെ ചിത്രങ്ങളിൽ ബാലതാരമായി തുടങ്ങിയ കരിയര്‍ നായകനായും ഒടുവില്‍ സ്വഭാവ നടനായുമൊക്കെയാണ് അവസാനിച്ചത്.
മലയാളത്തിന് വന്‍ വിജയം നേടിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പായ “ദ ബോഡി’ എന്ന ചിത്രത്തിലാണ് ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത്.
1973ല്‍ പുറത്തുവന്ന ബോബിയായിരുന്നു ഋഷി കപൂര്‍ നായകനായ ആദ്യ ചിത്രം. വന്‍ ഹിറ്റായി മാറിയ ഈ സിനിമ ബോളിവുഡില്‍ ഏറെ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു. ഋഷി കപൂർ-ഡിംപിള്‍ കപാഡിയ ടീമിന്റെ ഈ പ്രണയസിനിമ അദ്ദേഹത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു.
തുടര്‍ന്ന് ഒട്ടേറ പ്രണയസിനിമകളില്‍ നായകനായി. തൊണ്ണൂറിലധികം സിനിമകളില്‍ റൊമാന്റിക് നായകനായി. ഇതില്‍ ഭൂരിപക്ഷവും ബോക്സ് ഓഫീസ് ഹിറ്റായി.
ലൈലാമജ്നു, റാഫു ചക്കാർ, സര്‍ഗം, കര്ഡസ്, പ്രേംരോഗ്, നാഗിന, ഹണിമൂൺ, ചാന്ദ്നി, ഹീന, ബോല്‍ രാധ ബോൽ, യഹ് വദാ രഹേ, സാഗര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. 1973മുതല്‍ 2000 വരെ അദ്ദേഹം നായകവേഷങ്ങളില്‍ അഭിനയിച്ചു.
2000ല്‍ കരോബാര്‍ എന്ന ചിത്രത്തിലാണ് പ്രണയനായകനായി അവസാനം അഭിനയിച്ചത്. തുടര്‍ന്ന് കാരക്ടര്‍ വേഷങ്ങളിലേക്ക് മാറി. കാന്‍സര്‍ രോഗത്തിന്റെ പിടിയലമര്‍ന്നപ്പോഴും ഇടയ്ക്കിടെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു.
സംവിധായകനായും ഋഷി കപൂര്‍ കഴിവുതെളിയിച്ചിട്ടുണ്ട്. 1999ല്‍ രാജേഷ്ഖന്ന, അക്ഷയ് ഖന്ന, ഐശ്വര്യാ റായ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആ അബ് ലോട്ട് ചലേന്‍ എന്ന ചത്രമൊരുക്കി.
ബിജോ ജോ തോമസ്