എംജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓർഡിനൻസിന് അംഗീകാരം. ഇതു സംബന്ധിച്ച് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു.
ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും ഗവർണർ അംഗീകാരം നൽകി. ആറു ദിവസം ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവന്നത്.
ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ്. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുമോയെന്നത് ഏവരും ഉറ്റു നോക്കിയ കാര്യമായിരുന്നു.
25 ശതമാനം വരെ ശമ്പളം പിടിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിലവിൽ മുൻ നിശ്ചയിച്ച പ്രകാരം ആറു ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും ഓർഡിനൻസിൽ ഉണ്ട്.
അതേ സമയം ശമ്പളം അവകാശമാണെന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവ്വീസ് സംഘടനകൾ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഇന്നലെ രാത്രി വൈകിയാണ് ഇതു സംബന്ധിച്ച ഓർഡിനൻസ് ഗവർണറുടെ പരിഗണനയ്ക്കായി സർക്കാർ സമർപ്പിച്ചത്.
ഇന്നു രാവിലെ പതിനൊന്നരയൊടെ ഗവർണർ ഓർഡനൻസിൽ ഒപ്പിടുകയായിരുന്നു. കോവിഡ്19 കാരണം സംസ്ഥാനം ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്.
ഈ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളത്തിൽ നിന്ന് ആറു ദിവസത്തെ ശന്പളം വീതം അഞ്ചു മാസം തത്കാലത്തേയ്ക്ക് പിടിക്കുന്നതിന് അനുമതി തേടികൊണ്ടുള്ള ഓർഡനൻസാണ് ഗവർണർക്ക് സമർപ്പിച്ചത്.
ശന്പളം എന്നു തിരികെ നൽകുമെന്ന് ഓർഡനൻസിൽ വ്യക്തമാക്കിയിട്ടില്ല. ഓർഡനൻസ് പരിശോധിച്ച ഗവർണർണർ ഒരു തരത്തിലുമുള്ള എതിർപ്പും അറിയിക്കാതെയാണ് ഒപ്പിട്ടിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.
സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് നേരത്തെ തന്നെ ഗവർണർ പിന്തുണയും സംതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. ഈ നിലപാട് തന്നെ ഇപ്പോഴും തുടരുന്നുവെന്നു തന്നെയാണ് പ്രതിപക്ഷം ഇത്രയും എതിർപ്പ് ഉയർത്തിയിട്ടും ഓർഡിനൻസിൽ ഒപ്പിട്ടതോടെ മനസിലാക്കുന്നത്.
അതേസമയം സർക്കാർ ജീവനക്കാർക്ക് ശന്പളം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നാലാം തീയതി ശന്പളം നൽകും. ഹൈ ക്കോടതി പറഞ്ഞ പ്രകാരം ഓർഡിനൻസിലൂടെ ശന്പള കട്ടിംഗ് നിയമസാധുതയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ സംഘടനകൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. പ്രതിപക്ഷ സംഘടനയുടെ വാശി ജനങ്ങൾ അംഗീ കരിക്കില്ല. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിൽ സന്തോഷമു ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾക്ക് സഹായം ചെയ്യുന്നതിന് വേണ്ട ിയാണ് സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ചെടുക്കുന്ന പണം ഉപയോഗിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ചെലവ് കേന്ദ്രം വഹിക്കണം.
സംസ്ഥാനങ്ങൾക്ക് അർഹമായ സഹായം നൽകാത്ത കേന്ദ്രസർക്കാർ നടപടി രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്ത കരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.