തിരുവനന്തപുരം: മദ്യക്കടകൾ തുറക്കുന്നത് സാഹചര്യം നോക്കി മാത്രമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. എന്നാൽ മദ്യക്കടകൾ തുറക്കാൻ എല്ലാം സജ്ജമാണ്. ശുചീകരണത്തിന് രണ്ട് ദിവസം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ബാറുകൾ തുറക്കാൻ തീരുമാനമില്ല. കേന്ദ്ര നിർദേശത്തിൽ ബാറുകൾ തുറക്കാൻ അനുമതിയില്ല. ബാറുകളിൽ കുപ്പി പാഴ്സലായി നൽകുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല. നേരത്തെ ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു.