അ​ഞ്ച് ല​ക്ഷം ക​വി​ഞ്ഞ് നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ; പ്ര​വാ​സി​ക​ൾ കൂ​ടു​ത​ൽ ഗ​ള്‍​ഫി​ല്‍​നി​ന്ന്; തിരിച്ചുവരവിൽ മുന്നിൽ മലപ്പുറം ജില്ലക്കാർ


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നാ​യി നോ​ർ​ക്ക വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​വി​ഞ്ഞു.

203 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 3,79,672 വി​ദേ​ശ മ​ല​യാ​ളി​ക​ളും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 1,20,887 പേ​രും ഉ​ൾ​പ്പെ​ടെ മൊ​ത്തം 5,00,059 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മ​ട​ക്ക​യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന വി​ദേ​ശ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യാ​ണു മു​ന്നി​ൽ. 63,839 പേ​രാ​ണ് വെ​ള്ളി​യാ​ഴ്ച വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലു​ള്ള 47,000-ൽ ​അ​ധി​കം പ്ര​വാ​സി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​ട​ങ്ങി​വ​രു​ന്ന​തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് യു​എ​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്ന് 15,279 പേ​ർ ഇ​ത​ര​സം​സ്ഥാ​ന പ്ര​വാ​സി വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ല​പ്പു​റ​വും പാ​ല​ക്കാ​ടു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ ഇ​ത​ര​സം​സ്ഥാ​ന പ്ര​വാ​സി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ പ്ര​വാ​സി​ക​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്:

തി​രു​വ​ന​ന്ത​പു​രം: 28017,
കൊ​ല്ലം: 27492
പ​ത്ത​നം​തി​ട്ട: 15298
കോ​ട്ട​യം: 14726
ആ​ല​പ്പു​ഴ: 18908
എ​റ​ണാ​കു​ളം: 22086
ഇ​ടു​ക്കി: 4220
തൃ​ശൂ​ർ: 47963
പാ​ല​ക്കാ​ട്: 25158
മ​ല​പ്പു​റം: 63839
കോ​ഴി​ക്കോ​ട്: 47076
വ​യ​നാ​ട്: 5334
ക​ണ്ണൂ​ർ: 42754
കാ​സ​ർ​ഗോ​ഡ്: 18624

ഇ​ത​ര സം​സ്ഥാ​ന പ്ര​വാ​സി​ക​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്:

തി​രു​വ​ന​ന്ത​പു​രം: 6475
കൊ​ല്ലം: 6726
പ​ത്ത​നം​തി​ട്ട: 6917
കോ​ട്ട​യം: 8567
ആ​ല​പ്പു​ഴ: 7433
എ​റ​ണാ​കു​ളം: 9451
ഇ​ടു​ക്കി: 4287
തൃ​ശൂ​ർ: 11327
പാ​ല​ക്കാ​ട്: 11682
മ​ല​പ്പു​റം: 14407
കോ​ഴി​ക്കോ​ട്: 10880
വ​യ​നാ​ട്: 4201
ക​ണ്ണൂ​ർ: 15179
കാ​സ​ർ​ഗോ​ഡ്: 4617

Related posts

Leave a Comment