സാമ്പ​​ത്തി​​ക ത​​ക​​ർ​​ച്ച​​യും കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ളും

മാ​​ന​​വ​​രാ​​ശി മ​​ഹാ​​മാ​​രി​​ക്കെ​​തി​​രാ​​യ ഒ​​രു മ​​ഹാ​​യു​​ദ്ധ​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. മ​​ഹാ​​മാ​​രി ഉ​​ണ്ടാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച​​ക്കെ​​തി​​രേകൂ​​ടി​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് ലോ​​കം ഇ​​പ്പോ​​ൾ.

1930ലെ ​​സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച​​യ്ക്കു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ ത​​ക​​ർ​​ച്ച വ​​രാ​​നി​​രി​​ക്കു​​ന്നു എ​​ന്ന് ആ​​ഗോ​​ള ധ​​ന​​കാ​​ര്യ ഏ​​ജ​​ൻ​​സി​​യാ​​യ ഇ​​ന്‍റ​​ർ​​നാ​​ഷ​​ന​​ൽ മോ​​ണി​​റ്റ​​റി ഫ​​ണ്ട് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. 1930ക​​ളി​​ലെ സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച ലോ​​ക സ​​ന്പ​​ദ്ഘ​​ട​​ന​​യെ, പ്ര​​ത്യേ​​കി​​ച്ച് മു​​ത​​ലാ​​ളി​​ത്ത സ​​ന്പ​​ദ്ഘ​​ട​​ന​​യു​​ടെ ആ​​സ്ഥാ​​ന​​മാ​​യ അ​​മേ​​രി​​ക്ക​​യെ പി​​ടി​​ച്ചു​​കു​​ലു​​ക്കു​​ക​​യു​​ണ്ടാ​​യി.

മു​​ത​​ലാ​​ളി​​ത്തം ഉ​​റ​​ങ്ങു​​ക​​യും ഉ​​ണ​​രു​​ക​​യും ചെ​​യ്യു​​ന്ന ന്യൂ​​യോ​​ർ​​ക്കി​​ലെ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ലാ​​ണ് 1930 ലെ ​​ലോ​​ക സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച ആ​​രം​​ഭി​​ച്ച​​ത്. ക​​റു​​ത്ത ചൊ​​വ്വാ​​ഴ്ച എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന 1929 ഒ​​ക്ടോ​​ബ​​ർ 29ന് ​​ആ​​രം​​ഭി​​ച്ച ത​​ക​​ർ​​ച്ച പി​​ന്നീ​​ട് അ​​മേ​​രി​​ക്ക​​ൻ സാ​​ന്പ​​ത്തി​​ക ഘ​​ട​​ന​​യെ ത​​ക​​ർ​​ത്ത് ത​​രി​​പ്പ​​ണ​​മാ​​ക്കി.

1929ൽ ​​ആ​​രം​​ഭി​​ച്ച ത​​ക​​ർ​​ച്ച 1932 വ​​രെ നീ​​ണ്ടു​​നി​​ന്നു. ചി​​ല രാ​​ജ്യ​​ങ്ങ​​ളി​​ൽ അ​​ത് ര​​ണ്ടാം ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​ത്തി​​ന്‍റെ അ​​വ​​സാ​​നം വ​​രെ തു​​ട​​ർ​​ന്നു. വ​​ൻ​​തോ​​തി​​ൽ തൊ​​ഴി​​ൽ ഇ​​ല്ലാ​​യ്മ വ​​ർ​​ധി​​ച്ചു. ലോ​​ക വ്യാ​​പാ​​ര​​ത്തി​​ന്‍റെ പ​​കു​​തി​​യോ​​ളം ഇ​​ടി​​ഞ്ഞു.

എ​​ന്നാ​​ൽ, ഈ ​​സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി ബാ​​ധി​​ക്കാ​​തി​​രു​​ന്ന​​ത് സോ​​വി​​യ​​റ്റ് യൂ​​ണി​​യ​​നെ മാ​​ത്ര​​മാ​​യി​​രു​​ന്നു. അ​​വ​​രു​​ടെ ആ​​സൂ​​ത്രി​​ത സോ​​ഷ്യ​​ലി​​സ്റ്റ് സ​​ന്പ​​ദ് വ്യ​​വ​​സ്ഥ മു​​ത​​ലാ​​ളി​​ത്ത​​ത്തി​​ന്‍റെ വി​​പ​​ണി​​ക്കാ​​യു​​ള്ള അ​​മി​​ത ഉ​​ൽ​​പ്പാ​​ദ​​ന സ​​ന്പ്ര​​ദാ​​യ​​ത്തി​​ൽനി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി​​രു​​ന്നു.

1930ലെ ​​സാ​​ന്പ​​ത്തി​​ക​​ത്ത​​ക​​ർ​​ച്ച ലോ​​ക​​ത്തെ വി​​വി​​ധ കാ​​യി​​ക​​മേ​​ള​​ക​​ളെ കാ​​ര്യ​​മാ​​യി സ്വാ​​ധീ​​നി​​ച്ചി​​ല്ല. 1930 ലോ​​ക കാ​​യി​​ക ച​​രി​​ത്ര​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട വ​​ർ​​ഷ​​മാ​​ണ്. ഏ​​റ്റ​​വും വ​​ലി​​യ കാ​​യി​​ക​​മേ​​ള​​യാ​​യ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ആ​​രം​​ഭി​​ച്ച​​ത് 1930ൽ ​​ആ​​ണ്.

1930 ജൂ​​ലൈ മാ​​സ​​ത്തി​​ൽ ഉ​​റു​​ഗ്വേ​​യി​​ൽ ന​​ട​​ന്ന ഫി​​ഫ​​യു​​ടെ പ്ര​​ഥ​​മ ലോ​​ക​​ക​​പ്പി​​ൽ ആ​​തി​​ഥേ​​യ​​രാഷ്‌ട്രം ത​​ന്നെ ലോ​​ക​​ക​​പ്പ് നേ​​ടി. ഫൈ​​ന​​ലി​​ൽ ഏ​​താ​​ണ്ട് എ​​ഴു​​പ​​തി​​നാ​​യി​​രം കാ​​ണി​​ക​​ളെ സാ​​ക്ഷി​​ക​​ളാ​​ക്കി​​യാ​​ണ് ഉ​​റു​​ഗ്വേ 4-2 എ​​ന്ന സ്കോ​​റി​​ന് അ​​ർ​​ജ​​ന്‍റീ​​ന​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

കൊ​​റോ​​ണ വൈ​​റ​​സി​​നെ തു​​ട​​ർ​​ന്ന് 2020 ലെ ​​ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് അ​​ടു​​ത്ത വ​​ർ​​ഷ​​ത്തേ​​ക്ക് മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, 1930 ലെ ​​സാ​​ന്പ​​ത്തി​​ക​​ത്ത​​ക​​ർ​​ച്ച ഒ​​ളി​​ന്പി​​ക്സി​​നെ ബാ​​ധി​​ച്ചി​​ല്ല.

സാ​​ന്പ​​ത്തി​​ക​​ത്ത​​ക​​ർ​​ച്ച​​യ്ക്ക് മു​​ന്പു​​ണ്ടാ​​യി​​രു​​ന്ന 1928 ലെ ​​ആം​​സ്റ്റ​​ർ​​ഡാം ഒ​​ളി​​ന്പി​​ക്സും സാ​​ന്പ​​ത്തി​​ക​​ത്ത​​ക​​ർ​​ച്ച​​യു​​ടെ കാ​​ല​​ത്തു​​ണ്ടാ​​യ 1932 ലെ ​​ലോ​​സ് ആ​​ഞ്ച​​ല​​സ് ഒ​​ളി​​ന്പി​​ക്സും കാ​​ര്യ​​മാ​​യ ത​​ട​​സ​​ങ്ങ​​ളി​​ല്ലാ​​തെ ന​​ട​​ന്നു.

ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലും നി​​ർ​​ണാ​​യ​​ക വ​​ർ​​ഷ​​മാ​​യി​​രു​​ന്നു 1930. ഈ ​​വ​​ർ​​ഷ​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ടെ​​സ്റ്റ് പ​​ര​​ന്പ​​ര ആ​​ഷ​​സി​​നാ​​യു​​ള്ള ഇം​​ഗ്ല​​ണ്ട് – ഓ​​സ്ട്രേ​​ലി​​യ പോ​​രാ​​ട്ട​​മാ​​യി​​രു​​ന്നു. ഇം​​ഗ്ല​​ണ്ടി​​ൽ​​വ​​ച്ച് ന​​ട​​ന്ന ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ ആ​​ണ് ബ്രാ​​ഡ്മാ​​ൻ ത​​ന്‍റെ വി​​ശ്വ​​രൂ​​പം പു​​റ​​ത്തെ​​ടു​​ത്ത​​ത്.

ഇ​​തി​​ഹാ​​സ​​ങ്ങ​​ളു​​ടെ ഇ​​തി​​ഹാ​​സ​​മാ​​യ ബ്രാ​​ഡ്മാ​​ൻ ഏ​​ഴ് ഇ​​ന്നിം​​സു​​ക​​ളി​​ൽ നി​​ന്നാ​​യി ഇം​​ഗ്ലീ​​ഷ് ബൗ​​ള​​ർ​​മാ​​ർ​​ക്കെ​​തി​​രേ 974 റ​​ണ്‍​സ് നേ​​ടി. ഒ​​രു ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടു​​ക എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​പ്പോ​​ഴും ബ്രാ​​ഡ്മാ​​ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണ്.

974ൽ ​​ഒ​​രു ട്രി​​പ്പി​​ൾ സെ​​ഞ്ചു​​റി​​യും ഒ​​രു ഡ​​ബി​​ൾ സെ​​ഞ്ചു​​റി​​യും ഒ​​രു സെ​​ഞ്ചു​​റി​​യും ഉ​​ണ്ടാ​​യി​​രു​​ന്നു. 1930ൽ ​​ആ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ത​​ങ്ങ​​ളു​​ടെ ടെ​​സ്റ്റ് പ​​ര​​ന്പ​​ര ക​​ളി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്.

1930ൽ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു വെ​​സ്റ്റി​​ൻ​​ഡീ​​സി​​ന്‍റെ ആ​​ദ്യ​​ത്തെ ടെ​​സ്റ്റ് പ​​ര​​ന്പ​​ര. ഈ ​​പ​​ര​​ന്പ​​ര ര​​ണ്ട് മ​​ഹാന്മാ​​രാ​​യ ക​​ളി​​ക്കാ​​രു​​ടെ സാ​​ന്നി​​ദ്ധ്യ​​ത്താ​​ൽ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടു.

ഒ​​ന്ന് ജോ​​ർ​​ജ് എ​​ഡ്‌ലി എ​​ന്ന വെ​​സ്റ്റി​​ൻ​​ഡീ​​സ് ബാ​​റ്റ്സ്മാ​​ന്‍റെ​​യും, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ലെ ക​​റു​​ത്ത വ​​ർ​​ഗ​​ക്കാ​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കുവേ​​ണ്ടി നി​​ര​​ന്ത​​രം പോ​​രാ​​ടി​​യ കോ​​ണ്‍​സ്റ്റ​​ന്‍റ​​യി​​ൻ എ​​ന്ന ബൗ​​ള​​റു​​ടെ​​യും സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു അ​​ത്.

ന്യൂ​​സി​​ല​​ൻ​​ഡ് ടെ​​സ്റ്റ് പ​​ര​​ന്പ​​ര ക​​ളി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തും 1930ൽ ​​ആ​​ണ്. ന്യൂ​​സി​​ല​​ൻ​​ഡി​​ൽ​​വ​​ച്ച് ന​​ട​​ന്ന ഇം​​ഗ്ല​​ണ്ട് – ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര​​ന്പ​​ര ഇം​​ഗ്ല​​ണ്ടി​​ന് അ​​നു​​കൂ​​ല​​മാ​​യി.

സൗ​​ത്ത് ആ​​ഫ്രി​​ക്ക​​യും ഇം​​ഗ്ല​​ണ്ടും ത​​മ്മി​​ലു​​ള്ള ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യും ഓ​​സ്ട്രേ​​ലി​​യ​​യും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സും ത​​മ്മി​​ലു​​ള്ള ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യും ആ​​രം​​ഭി​​ച്ച​​ത് 1930 ക​​ളി​​ൽ ആ​​ണ്. അ​​ങ്ങി​​നെ 1930 ക​​ളി​​ൽ ക്രി​​ക്ക​​റ്റ് ക​​ല​​ണ്ട​​ർ സ​​ജീ​​വ​​മാ​​യി​​രു​​ന്നു .

മ​​ഹാ​​മാ​​രി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​തി​​ന​​കം ര​​ണ്ട് പ്ര​​ധാ​​ന​​പ്പെ​​ട്ട ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ മാ​​റ്റി​​വ​​യ്ക്ക​​പ്പെ​​ട്ടു. ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സും വിം​​ബി​​ൾ​​ഡ​​ണും. കൂ​​ടാ​​തെ അ​​മേ​​രി​​ക്ക​​ൻ ഓ​​പ്പ​​ണും മി​​ക്ക​​വാ​​റും മാ​​റ്റി​​വ​​യ്ക്ക​​പ്പെ​​ടാ​​നാ​​ണ് സാ​​ധ്യ​​ത.

എ​​ന്നാ​​ൽ, 1930ൽ ​​സാ​​ന്പ​​ത്തി​​ക​​ത്ത​​ക​​ർ​​ച്ച​​യ്ക്കു​​ശേ​​ഷം 31ൽ ​​ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍, ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍, വിം​​ബി​​ൾ​​ഡ​​ണ്‍, യുഎസ് ഓ​​പ്പ​​ണ്‍ എ​​ന്നീ നാ​​ല് ഗ്രാ​​ൻ​​സ്‌ലാം ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളും ഭം​​ഗി​​യാ​​യി ന​​ട​​ന്നു. കൂ​​ടാ​​തെ 1931 യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ന്‍റെ 50-ാം വാ​​ർ​​ഷി​​ക​​വു​​മാ​​യി​​രു​​ന്നു.

2020ലെ ​​മ​​ഹാ​​മാ​​രി ലോ​​ക സ്പോ​​ർ​​ട്സി​​നെ ബാ​​ധി​​ച്ച​​പ്പോ​​ൾ 1930 ലെ ​​വ​​ൻ സാ​​ന്പ​​ത്തി​​ക​​ത്ത​​ക​​ർ​​ച്ച​​യി​​ൽ കാ​​യി​​ക ലോ​​കം ഉ​​ണ​​ർ​​ന്നു​​ത​​ന്നെ​​യി​​രു​​ന്നു. 1930ൽ ​​മാ​​ന​​വ​​രാ​​ശി സാ​​ന്പ​​ത്തി​​ക​​ത്ത​​ക​​ർ​​ച്ച എ​​ന്ന ഒ​​രു ശ​​ത്രു​​വി​​നെ​​തി​​രേയാ​​യി​​രു​​ന്നു യു​​ദ്ധം ചെ​​യ്തു​​കൊ​​ണ്ടി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, 2020ൽ ​​മാ​​ന​​വ​​രാ​​ശി യു​​ദ്ധം ചെ​​യ്യു​​ന്ന​​ത് ര​​ണ്ട് ശ​​ത്രു​​ക്ക​​ൾ​​ക്കെ​​തി​​രേ​​യാ​​ണ്, മ​​ഹാ​​മാ​​രി​​ക്കെ​​തി​​രേ​​യും സാ​​ന്പ​​ത്തി​​ക​​ത്ത​​ക​​ർ​​ച്ച​​യ്ക്കെ​​തി​​രേയും.

തയാറാക്കിയത്: എം.​​സി. വ​​സി​​ഷ്ഠ്

Related posts

Leave a Comment