മുക്കം: സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തതായി പരാതി.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റിന് എതിരെയാണ് മണ്ഡലം യൂത്ത്കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നജീബ് കൽപൂർ ഡിജിപിക്ക് പരാതി നൽകിയത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.
നിരവധിപേർ വീടുകളിൽ ഇരിക്കുന്ന സമയത്ത് കൂടുതൽ പേർ ഇത് കാണാനിടയായതായും സമൂഹത്തിനു തന്നെ വെല്ലുവിളിയായ ഇത്തരം പ്രവർത്തനം നടത്തിയ വൈസ് പ്രസിഡന്റിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സംഭവത്തിന് പശ്ചാത്തലത്തിൽ വൈസ് പ്രസിഡന്റ് രാജി വയ്ക്കണമെന്നും നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നജീബ് കൽപ്പൂർ ആവശ്യപ്പെട്ടു.