സ്വന്തം ലേഖിക
കൊച്ചി: കോവിഡ് 19ന്റ പശ്ചാത്തലത്തിൽ കൊ ച്ചി സിറ്റി പോലീസ് പ്രാർഥനാ ഗാനം പുറത്തിറക്കി. ലോകം മുഴുവൻ സുഖം പകരാൻ എന്ന പ്രശസ്തമായ ഗാനം പാടി ചിത്രീകരിച്ചിരിക്കുന്നത് കൊച്ചി സിറ്റി പോലീസിലെ 15 ഉദ്യോഗസ്ഥർ ചേർന്നാണ്.
ഡ്യൂട്ടി പോയിന്റുകളിൽ നിന്നും പാടി പൂർണമായും മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്െ സെ ൻ ട്രൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയായ മനോജ്കുമാർ കാക്കൂരാണ്.
സെൻട്രൽ സ്റ്റേഷൻ സിഐ എസ്. വിജയശങ്കറിന്റെ ആശയത്തിൽ രൂപപ്പെടുത്തിയ ഈ ഗാനത്തിലൂടെ പൊതുജനങ്ങൾ നിർബന്ധമായും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും, അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും, പൊതുജന സംരക്ഷണം ഉറപ്പു വരുത്താൻ പോലീസ് സദാ ജാകരൂകരായി പുറത്തുണ്ടെന്നുമുള്ള സന്ദേശമാണ് പോലീസ് നൽകുന്നത്.
കൊച്ചി സിറ്റി ഡിസിപി പി. എൻ.രമേഷ്കുമാർ, എസ്പി മാരായ സുരേഷ് പി.എസ്, രാജേഷ് ടി.ആർ, സിഐമാരായ എസ്.വിജയശങ്കർ, എ. അനന്തലാൽ, മനുരാജ് ജി.പി, കെ.ജി.അനീഷ്, എസ്ഐ ധർമ്മരത്നം കെ.എം, എഎസ്ഐ വിനോദ് കൃഷ്ണ ടി.കെ, സീനിയർ സിപിഒമാരായ മനോജ് കെ.ടി., ഇഗ്നേഷ്യസ് പി.എ, എൻ.വി. രാജേഷ്,
പ്രഗീഷ് രാജ്, ബീവാത്തു കെ.എം., സരിത എൻ.ടി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ കോർഡിനേറ്റർ ശരത് മോഹൻ ആണ് നിർവഹിച്ചിരിക്കുന്നത്.