എ​റ​ണാ​കു​ളം ജി​ല്ല കോ​വി​ഡ് മു​ക്തം; അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല കോ​വി​ഡ് മു​ക്ത​മാ​യി. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന രോ​ഗി​യും ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ടു.

എ​റ​ണാ​കു​ളം ക​ലൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്്ണു​വാ​ണ് (23) രോ​ഗ​മു​ക്ത​നാ​യി ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 22ന് ​യു​എ​ഇ​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ വി​ഷ്്ണു​വി​നെ ചു​മ, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് ഏ​പ്രി​ൽ നാ​ലി​ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച അ​ഡ്മി​റ്റ്ചെ​യ്ത പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​മാ​യും സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ഷ്ണു​വി​ന് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ 29 ദി​വ​സ​മാ​യി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു വി​ഷ്ണു​വി​നെ തു​ട​ർ​ച്ച​യാ​യ സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഡി​സ്ചാ​ർ​ജ് ച്തെ​ത്. ചി​കി​ത്സ​യി​ലു​ട​നീ​ളം വി​ഷ്ണു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 15, 16 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോ​മ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഫ​ത്ത​ഹു​ദ്ധീ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​പീ​റ്റ​ർ പി ​വാ​ഴ​യി​ൽ, ആ​ർ​എം​ഒ ഡോ. ​ഗ​ണേ​ഷ് മോ​ഹ​ൻ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ​ക്ട​ർ ഗീ​താ നാ​യ​ർ, ഡോ. ​ജേ​ക്ക​ബ് കെ ​ജേ​ക്ക​ബ്, ഡോ. ​റെ​നി​മോ​ൾ, ഡോ. ​വി​ധു​കു​മാ​ർ, ഡോ. ​മ​നോ​ജ് ആ​ന്‍റ​ണി, നേ​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സാ​ന്‍റ്റി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു വി​ഷ്്ണു​വി​ന്‍റെ ചി​കി​ത്സ.

Related posts

Leave a Comment