കൊറോണയാണ്, യാത്രകൾ പോകാൻ പറ്റില്ല. എങ്കിലും മുന്പ് പോയ യാത്രകളുടെ ഓർമകൾ അയവിറക്കുകയാണ് യാത്രാപ്രേമികൾ. പ്രേക്ഷകരുടെ പ്രിയ താരം തപ്സി പന്നുവും അങ്ങനെയൊരാളാണ്. മുന്പു പോയ യാത്രയുടെ ഒരു ചിത്രം പങ്കുവച്ചാണ് തപ്സി തന്റെ യാത്രാപ്രേമം വിവരിച്ചിരിക്കുന്നത്.
റോം ആണ് സന്ദർശിച്ചതിൽ തപ്സിയുടെ ഇഷ്ടസ്ഥലം. അവിടെ നിന്നുള്ള ഒരു ചിത്രം തന്നെയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. പെട്ടന്നുണ്ടായ ഒരുൾപ്രേരണയിൽ പോയ യാത്രയായിരുന്നു അതെന്ന് തപ്സി കുറിച്ചു. കുറേക്കാലമായി ആലോചനയിലുള്ള ഇടമായിരുന്നു റോം.
തെളിഞ്ഞ നീല നിറമാർന്ന ജലവും കടൽത്തീരവും നല്ല ഭക്ഷണശാലകളും അൽപം ചരിത്രമൊക്കെ അവകാശപ്പെടാവുന്ന സ്ഥലങ്ങളേക്കുറിച്ച് അറിയാനും പഠിക്കാനുമെല്ലാം ഇഷ്ടമാണെന്നും താരം പറയുന്നു.
മികച്ച റസ്റ്ററന്റുകളായിരുന്നു റോമിൽ മുഖ്യമായും ആകർഷിച്ചത്. റസ്റ്ററന്റുകൾ കണ്ടെത്താനും പ്രാദേശിക ഗതാഗതത്തിനുമായി പ്രാദേശികമായ ആപ്പുകളാണ് ഉപയോഗിച്ചത്.
കഫേകൾ ആരെയും പിടിച്ചു നിർത്തും. യാത്ര ചെയ്യുന്നതിന്റെ ത്രിൽ വീണ്ടും അനുഭവിക്കുന്നതുവരെ ഈ ഓർമകൾ എന്നിലുണ്ടായിരിക്കും. ജീവിതം വളരെ ചെറുതാണ്. ഈ ലോകത്ത് കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങളുടെയെല്ലാം ഒരു ലിസ്റ്റ് തയ്യാറാക്കാം.
കാര്യങ്ങളെല്ലാം മാറുമെന്ന ആത്മവിശ്വാസത്തോടെയാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്. കോവിഡ് ഭീഷണി ഒഴിയുന്നതോടെ വീണ്ടും യാത്ര ചെയ്യാനാവും എന്ന പ്രതീക്ഷയും തപ്സി പങ്കുവയ്ക്കുന്നു.