വെള്ളറട: പാറമടക്കരികിലെ റബര്‍ തോട്ടത്തില്‍ ഒരുവര്‍ഷത്തിലേറെ പഴക്കമൂള്ള അസ്ഥികൂടം കണ്ടെത്തി. വെള്ളറട നൂലിയം ഇയംപൊറ്റയിലാണ് റബര്‍തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തിയത്. പുല്ലുശേഖരിക്കാന്‍ തോട്ടത്തിലെത്തിയ ക്ഷീരകര്‍ഷകനായ ഒരാളാണ് അസ്ഥികൂടം കണ്ടത്.
മരത്തില്‍ കെട്ടിയ കയറും നിലത്തുവീണ വസ്ത്രവും, പാദരക്ഷയും ഇതിനോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. മരത്തില്തൂങ്ങി നിന്ന ശരീരം അഴുകി അസ്ഥികൂടം നിലത്തു വീണതാവാമെന്നാണ് പോലീസ് അനുമാനിക്കുന്നത്.
വളരെയേറെ ദുര്‍ഘടം പിടിച്ച വഴിയുള്ള ജന സഞ്ചാരമില്ലാത്ത കുന്നിന് മുകളില്‍ നിന്ന് കണ്ടെടുത്ത അസ്ഥികൂടം ദുരൂഹതയുണര്‍ത്തുന്നു. എസ്ഐ സതീഷ്ശേഖറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വളരെ ഏറെ പണിപ്പെട്ടാണ് മലമുകളിലെത്തിയത്.
എഎസ്ഐ മാരായ ശശികുമാര്‍, ബിജു, അനില്‍, എസ്ഐ ട്രെയിനി അരുണ്‍പ്രകാശ്, സീനിയര്‍ സിപിഒ അജിത്തിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അസ്ഥികൂടം വെള്ളറട സ്റ്റേഷനിലെത്തിച്ചു.
ഒരു വര്‍ഷം മുമ്പ് കാണാതായായവരുടെയും വിദൂരങ്ങളില്‍ ജോലിക്കു പോയശേഷം മടങ്ങിവരാത്തവരുടെയും കേസ് ഫയല്‍ പരിശോധിച്ച് മരിച്ച ആളിനെ കണ്ടെത്താന്‍ കഴിയുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു.