പോയി വരൂ… അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സുരക്ഷിതരായി മ​ട​ക്കി അ​യ​ച്ച കേ​ര​ള​ത്തി​ന് ന​ന്ദി അ​റി​യി​ച്ച് ഒ​ഡീ​ഷ

ഭു​വ​നേ​ശ്വ​ർ: കേ​ര​ള​ത്തി​ൽ നി​ന്നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി പു​റ​പ്പെ​ട്ട ആ​ദ്യ ട്രെ​യി​ൻ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​രി​ലെ​ത്തി​യി​രു​ന്നു. ആ​ദ്യ ട്രെ​യി​ൻ ഭു​വ​നേ​ശ്വ​റി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് ന​ന്ദി അ​റി​യി​ച്ചു.

കോവി​ഡ് കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ച്ച​തി​നും സു​ര​ക്ഷി​ത​മാ​യി തി​രി​കെ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​തി​നും കേ​ര​ള​ത്തി​നും മു​ഖ്യ​മ​ന്ത്രി​ക്കും ന​ന്ദി അ​റി​യി​ച്ച് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

1,150 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യാ​ണ് പ്ര​ത്യേ​ക ട്രെ​യി​ൻ ഞാ​യ​റാ​ഴ്ച ഗ​ഞ്ചാം ജി​ല്ല​യി​ലെ ജ​ഗ​ന്നാ​ഥ്പു​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ​ത്. ക​ണ്ഡ​മാ​ൽ,ഗ​ഞ്ചാം, റാ​യ​ഗ​ഡ, ബൗ​ദ്ധ ന​ബ​രം​ഗ​പു​ർ, ഗ​ജ​പ​തി കോ​രാ​പു​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ജ​ഗ​ന്നാ​ഥ്പു​ർ സ്റ്റേ​ഷ​നി​ലും ബാ​ക്കി​യു​ള്ള ആ​ളു​ക​ൾ ഖു​ർ​ദ സ്റ്റേ​ഷ​നി​ലും ഇ​റ​ക്കി.

കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തി​യ​വ​രെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ ശേ​ഷം 26 പ്ര​ത്യേ​ക ബ​സു​ക​ളി​ലും കാ​റു​ക​ളി​ലു​മാ​യി സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു.

Related posts

Leave a Comment