മുംബൈ: ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നു. തിങ്കളാഴ്ച രാവിലെ മുതൽ മദ്യക്കടകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂവാണ് അനുഭവപ്പെടുന്നത്.
മദ്യം വാങ്ങാനെത്തുന്നവർ നിശ്ചിത അകലം പാലിച്ചു നിൽക്കണമെന്ന നിർദേശം പലയിടത്തും ലംഘിക്കപ്പെട്ടു.
കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. അത്സമയം, കേരളവും പഞ്ചാബും അനുമതി നൽകിയിട്ടില്ല.