ഒരുങ്ങിയിരുന്നോ..! ഒറീസയിലേക്ക് കോട്ടയത്ത് നിന്ന് സ്പെഷൽ ട്രെയിൻ ആറിന്; ക്രമീകരങ്ങളെക്കുറിച്ച് കുറിച്ച് കളക്ടർ


കോ​ട്ട​യം: അ​തി​ഥിത്തൊഴി​ലാ​ളി​ക​ളു​മാ​യി കോ​ട്ട​യ​ത്തു നി​ന്ന് ഒ​റീ​സ​യി​ലേ​ക്കു ആ​റി​നു സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ക്കും. ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​ർ​ത്തി​യാ​യി​വ​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്‌ട​ർ സു​ധീ​ർ ബാ​ബു.

ജി​ല്ല​യി​ൽ ഏ​തു സ്റ്റേ​ഷ​നി​ൽ​നി​ന്നും ട്രെ​യി​ൻ പു​റ​പ്പെ​ട​ണ​മെ​ന്ന​ത് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഏ​താ​നും അ​തി​ഥി ത്തൊ​ഴി​ലാ​ളി​ക​ൾ മ​ട​ക്ക​യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ൽ വ്യ​ക്ത​ത വൈ​കു​ന്ന​താ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​നു കാ​ര​ണം.

പാ​യി​പ്പാ​ട് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ ഏ​റെ ക്യാ​ന്പു​ക​ളി​ലും പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ക​ഴി​യു​ന്ന​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് ട്രെ​യി​ൻ ഓ​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ ​സം​സ്ഥാ​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. കോ​ൽ​ക്ക​ട്ട​ത്ത​യി​ൽ​നി​ന്നും ഒ​രു ദി​വ​സ​ത്തി​ലേ​റെ റോ​ഡ് മാ​ർ​ഗം യാ​ത്ര​ചെ​യ്യേ​ണ്ട​വ​രാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​റെ​പ്പേ​രും.

പാ​യി​പ്പാ​ട് ക്യാ​ന്പി​ലു​ള്ള​വ​രി​ൽ ഏ​റെ​യും പ​ശ്ചി​മ​ബം​ഗാ​ളി​ലെ മാ​ൾ​ട്ട ജി​ല്ല​ക്കാ​രാ​ണ്. ജി​ല്ല​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ്യ​ക്ത​ത വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത​ര സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ക്കാ​നാ​ണു നീ​ക്ക​മെ​ന്നും ജി​ല്ലാ ക​ള​ക്‌ട​ർ അ​റി​യി​ച്ചു. രജി​സ്റ്റ​ർ ചെ​യ്ത് അ​നു​മ​തി ല​ഭി​ച്ച യാ​ത്ര​ക്കാ​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും ഈ ​ട്രെ​യി​നി​ൽ യാ​ത്ര​യ്ക്ക് അ​നു​മ​തി.

അതിഥിത്തൊഴിലാളികൾക്ക് തദ്ദേശസ്ഥാപനളിൽ ബന്ധപ്പെടാം
കോ​ട്ട​യം: സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന അ​തി​ഥി ത്തൊഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​വ​രെ എ​ത്തി​ച്ചേ​രാ​ത്ത മേ​ഖ​ല​ക​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ അ​ത​ത് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ഓ​ഫീ​സു​ക​ളി​ൽ അ​റി​യി​ച്ചാ​ൽ മ​തി​യാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഇ​തി​ന് തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ട് പോ​കേ​ണ്ട​തി​ല്ല. കോ​ണ്‍​ട്രാ​ക്ട​ർ, താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ, വാ​ർ​ഡംഗം എ​ന്നി​വ​രി​ൽ ആ​രെ​ങ്കി​ലും മു​ഖേ​ന വി​വ​രം ന​ൽ​കി​യാ​ൽ മ​തി​യാ​കും.

അ​റി​യി​ച്ചാ​ലു​ട​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ക്ക​ലെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ട​ക്ക​യാ​ത്ര സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ​ത​ന്നെ തു​ട​ര​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ബ​ന്ധ​പ്പെ​ടാം. 0481 2564365, 9497713705.

Related posts

Leave a Comment