കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് 31 ല​ക്ഷം അ​നു​വ​ദി​ച്ചെന്ന് ഡോ.​എ​ന്‍.​ജ​യ​രാ​ജ് എംഎ​ല്‍എ


കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് എം ​എ​ല്‍ എ ​ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ല്‍ നി​ന്ന് 31 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി എം.​എ​ല്‍.​എ. ഡോ.​എ​ന്‍ ജ​യ​രാ​ജ് അ​റി​യി​ച്ചു. കോ​വി​ഡ് 19 നു ​ശേ​ഷ​വും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ആ​ശു​പ​ത്രി​ക​ള്‍ ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് സു​സ​ജ്ജ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ശു​പ​ത്രി​ക്ക് 1 സ്ഥി​രം ഐ​സി​യു വെ​ന്റി​ലേ​റ്റ​ര്‍, 1 പോ​ര്‍​ട്ട​ബി​ള്‍ ഐ​സി​യു വെ​ന്റി​ലേ​റ്റ​ര്‍, 1 മ​ള്‍​ട്ടി പാ​ര മോ​ണി​റ്റ​ര്‍, 4 നെ​ബു​ലൈ​സ​ര്‍, 1 ഐ​സി​യു കോ​ട്ട്, 1 കോ​വി​ഡ് വി​സ്‌​ക്, 1 ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍, ഹൃ​ദ​യാ​ഘാ​തം വ​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ​ക്ഷ​ന്‍ അ​പ്പാ​ര​റ്റ​സ്, വീ​ഡി​യോ ലാ​റി​ന്‍​ഗോ​സ്‌​കോ​പ്പ്, പി ​പി ഇ ​കി​റ്റു​ക​ള്‍ എ​ന്നി​വ​യും ഇ​ട​യി​രി​ക്ക​പ്പു​ഴ ആ​ശു​പ​ത്രി​ക്ക് പ​ള്‍​സ് ഓ​ക്സി മീ​റ്റ​ര്‍, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍, മെ​ഡി​സി​ന്‍ ട്രോ​ളി, ഫോ​ള്‍​ഡി​ങ് ടൈ​പ്പ് വീ​ല്‍​ചെ​യ​ര്‍, തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍, പി ​പി ഇ ​കി​റ്റു​ക​ള്‍ എ​ന്നി​വ​യും,

വാ​ഴൂ​ര്‍ ആ​ശു​പ​ത്രി​ക്ക് ലാ​റി​ന്‍​ഗോ​സ്‌​കോ​പ്പു​ക​ള്‍, നെ​ബു​ലൈ​സ​ര്‍, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍, പ​ള്‍​സ് ഓ​ക്സി മീ​റ്റ​ര്‍, വീ​ല്‍ ചെ​യ​ര്‍, ഡി​ജി​റ്റ​ല്‍ ബി ​പി അ​പ്പാ​ര​റ്റ​സ്, തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍, ബെ​ഡ് സൈ​ഡ് ലോ​ക്ക​ര്‍, ഫു​ട് സ്റ്റെ​പ് എ​ന്നി​വ​യും, ക​റു​ക​ച്ചാ​ല്‍ ആ​ശു​പ​ത്രി​ക്ക് സ്പോ​ട് ലൈ​റ്റു​ക​ള്‍, വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍, തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍, വീ​ല്‍​ചെ​യ​ര്‍, ട്രോ​ളി, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍, പ​ള്‍​സ് ഓ​ക്സി മീ​റ്റ​ര്‍ എ​ന്നി​വ​യും,

നെ​ടു​ങ്കു​ന്നം ആ​ശു​പ​ത്രി​ക്ക് വീ​ല്‍ ചെ​യ​ര്‍, വാ​ക്ക​ര്‍, എ​മ​ര്‍​ജ​ന്‍​സി ലാ​മ്പ്, ടോ​ര്‍​ച്ച്, ത്രീ​ബ​ക്ക​റ്റ് സി​സ്റ്റം, മെ​ഡി​ക്ക​ല്‍ റാ​ക്ക്, വൈ​യി​ങ് മി​ഷ്യ​ന്‍ എ​ന്നി​വ​യും വെ​ള്ളാ​വൂ​ര്‍ ആ​ശു​പ​ത്രി​ക്ക് തെ​ര്‍​മ​ല്‍ സ്‌​കാ​ന​റു​ക​ള്‍, ത്രീ ​ബ​ക്ക​റ്റ് സി​സ്റ്റം, പ​ള്‍​സ് ഓ​ക്സി മീ​റ്റ​ര്‍, ഇ​സി​ജി ജെ​ല്‍, ബാ​ക്ക് റെ​സ്റ്റ്, മോ​സ്‌​കി​റ്റോ ഫോ​ര്‍​സെ​പ്സ്, ത​മ്പ് ഫോ​ര്‍​സെ​പ്സ്, വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍, ഡി​ജി​റ്റ​ല്‍ ബി​പി അ​പ്പാ​ര​റ്റ​സ് എ​ന്നി​വ​യും

മ​ണി​മ​ല ആ​ശു​പ​ത്രി​ക്ക് സ​ര്‍​ജി​ക​ല്‍ ഹോ​ള്‍ ടൗ​വ​ല്‍, മെ​ഡി​ക്ക​ല്‍ എ​ക്സാ​മി​നേ​ഷ​ന്‍ ലൈ​റ്റ്, ഇ​ന്‍​ഫ്രാ റെ​ഡ് തെ​ര്‍​മോ മീ​റ്റ​ര്‍, പേ​ഷ്യ​ന്റ് ട്രോ​ളി, വീ​ല്‍ ചെ​യ​ര്‍, നെ​ബു​ലൈ​സ​ര്‍, ഓ​ക്സി​ജ​ന്‍ ഫ്ളോ ​മീ​റ്റ​ര്‍ എ​ന്നി​വ​യും കാ​ള​കെ​ട്ടി ആ​ശു​പ​ത്രി​ക്ക് പ​ള്‍​സ് ഓ​ക്സി മീ​റ്റ​റു​ക​ള്‍, സ​ക്ഷ​ന്‍ അ​പ്പാ​ര​റ്റ​സ്, സ്പോ​ട് ലൈ​റ്റ്, ഡ്രെ​സി​ങ് ട്രോ​ളി, ലാ​റി​ന്‍​ഗോ​സ്‌​കോ​പ്പു​ക​ള്‍, ഐ​സി​യു കോ​ട്, ക്രാ​ഷ് കാ​ര്‍​ട്, ഹെ​ഡ് ലൈ​റ്റ്, ഓ​ടോ​സ്‌​കോ​പ്പ് എ​ന്നി​വ​യും

വി​ഴി​ക്ക​ത്തോ​ട് ആ​ശു​പ​ത്രി​ക്ക് ക്രാ​ഷ് കാ​ര്‍​ട്ടും പ​ള്ളി​ക്ക​ത്തോ​ട് ആ​ശു​പ​ത്രി​ക്ക് ഡി​ഫി​ബ്രി​ല്ലേ​റ്റ​ര്‍ ബൈ​ഫാ​സി​ക്, ഇ​സി​ജി മെ​ഷി​ന്‍ എ​ന്നി​വ​യും വാ​ങ്ങു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment